ഒറ്റപ്പാലത്ത് കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാട്: ഒറ്റപ്പാലത്ത് കമിതാക്കളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മായണ്ണൂര്‍ സ്വദേശി അരുണ്‍ (21), കേച്ചേരി സ്വദേശി കാവ്യ (20) എന്നിവരുടെ മൃതദേഹമാണ് തൃക്കങ്ങോട്ട് കടവ് റെയില്‍വെ പാളത്തിന് സമീപം കണ്ടെത്തിയത്.

കോയമ്പത്തൂരില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ഥിയാണ് മരിച്ച അരുണ്‍. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിനിയാണ് കാവ്യ.

പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. രാത്രി വൈകി വന്ന ട്രെയിനിന് മുന്നിലേക്ക് ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം. തിരിച്ചറിയല്‍ രേഖയും മൊബൈല്‍ ഫോണും പരിശോധിച്ചാണ് പൊലീസ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്.

സംഭവത്തില്‍ ഒറ്റപ്പാലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here