ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് മോദിക്കൊപ്പം; സംഘി സദാചാരഗുണ്ടകള്‍ക്ക് മറുപടിയുമായി പ്രിയങ്ക

സോഷ്യല്‍മീഡിയയിലെ സംഘ്പരിവാര്‍ സദാചാരഗുണ്ടകള്‍ക്ക് മറുപടിയുമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്ര. ജര്‍മ്മന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചപ്പോള്‍ പ്രിയങ്ക ധരിച്ച വസ്ത്രമാണ് സംഘി സദാചാരഗുണ്ടകളെ ചൊടിപ്പിച്ചത്.

ചൊവ്വാഴ്ച ബര്‍ലിനില്‍ വച്ചാണ് പ്രിയങ്ക മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. മോദിയുടെ സമീപത്ത് ഇരിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. മോദിയുടെ മുന്‍പില്‍ ഇരിക്കുമ്പോള്‍ ഇറക്കം കുറഞ്ഞവസ്ത്രമാണ് പ്രിയങ്ക ധരിച്ചതെന്നും ഇത് പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംഘ്പരിവാര്‍ അനുഭാവികള്‍ പറയുന്നു.

ആദരണീയനായ പ്രധാനമന്ത്രി വിദേശത്ത് എത്തുമ്പോള്‍ അദ്ദേഹത്തിന് മുന്നില്‍ ഇറക്കമില്ലാത്ത വസ്ത്രവുമായി ഇരിക്കാമോ എന്നായിരുന്നു ഇവരുടെ ചോദ്യം. ആരാധകര്‍ക്ക് തൃപ്തിയാകുന്ന വേഷമായിരിക്കും ഇത്. എന്നാല്‍ പ്രധാനമന്ത്രിക്ക് മുന്നില്‍ ഈ വസ്ത്രം ധരിക്കരുതായിരുന്നു… ഇങ്ങനെ നീളുന്ന ഉപദേശങ്ങള്‍.

എന്നാല്‍ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ പ്രിയങ്ക തളര്‍ന്നില്ല. അമ്മ ഡോ: മധു ചോപ്രയ്‌ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രിയങ്ക മറുപടി നല്‍കിയത്. കാലുകളുടെ ദിവസം, ബര്‍ലിനിലെ രാത്രിസഞ്ചാരം തുടങ്ങിയ അടിക്കുറിപ്പോടെയാണ് ഫോട്ടോ.

Legs for days…. #itsthegenes with @madhuchopra nights out in #Berlin #beingbaywatch

A post shared by Priyanka Chopra (@priyankachopra) on

ബേവാച്ച് സിനിമയുടെ പ്രചരണത്തിന് പിന്നാലെ അവധിക്കാലം ആഘോഷിക്കാനായാണ് പ്രിയങ്ക കുടുംബസമേതം ബര്‍ലിനില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News