ബിഎസ്എന്‍എല്‍ 4ജിയിലേക്ക്; സേവനം ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍

തിരുവനന്തപുരം: അടുത്ത വര്‍ഷം  മാര്‍ച്ചോടെ സംസ്ഥാനത്ത് ബിഎസ്എന്‍എല്‍ പൂര്‍ണമായും 4ജി ശൃംഖലയിലേക്ക്. നാലുമാസത്തിനുള്ളില്‍ ഇതിന്റെ നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്ന് കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍  ആര്‍ മണി പറഞ്ഞു.

ഡിസംബറില്‍ പരീക്ഷണാടിസ്ഥാനത്തില്‍ 4ജി സേവനം ലഭ്യമായി തുടങ്ങും. പ്രാരംഭഘട്ടത്തില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിലാകും 4 ജി  സേവനം ലഭിക്കുക. തുടര്‍ന്ന് ഘട്ടം ഘട്ടമായി എല്ലാ ജില്ലാകേന്ദ്രങ്ങളെയും പ്രധാന നഗരങ്ങളെയും 4ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും. ഇതിനായി ഈ സാമ്പത്തികവര്‍ഷം 2200 4ജി നെറ്റ്വര്‍ക്ക് കേന്ദ്രങ്ങള്‍ സ്ഥാപിക്കും.

ബിഎസ്എന്‍എല്ലിന് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ള കേരള സര്‍ക്കിളിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ത്രീ ജി നെറ്റ് വര്‍ക്ക് 4ജി ആയി ഉയര്‍ത്താനുള്ള മറ്റൊരു പദ്ധതിയും ആസൂത്രണം ചെയ്യുന്നുണ്ടെന്ന് മണി പറഞ്ഞു. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്.  പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് 3ജി, 2ജി ശൃംഖലകള്‍ വിപുലീകരിക്കും.  ഈ വര്‍ഷാവസാനം 90 ശതമാനം സര്‍ക്കിളുകളും 3ജി ശൃംഖലയ്ക്കു കീഴില്‍ കൊണ്ടുവരും. 3ജി നെറ്റ് വര്‍ക്കിന്റെ കവറേജും നിലവാരവും മെച്ചപ്പെടുത്തും.

ജിഎസ്ടി നടപ്പാക്കുന്നതിന്റെ ഭാഗമായി ബിഎസ്എന്‍എല്‍ ബിസിനസ് ഉപയോക്താക്കള്‍ ജിഎസ്ടി രജിസ്ട്രേഷന്‍ നമ്പര്‍ നല്‍കാന്‍ ശ്രദ്ധിക്കണമെന്നും പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങള്‍  വേഗത്തിലാക്കുമെന്നും ആര്‍ മണി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News