ബാഹുബലിയെ മറികടന്ന് പ്രഭാസിന്റെ സഹോ; റിലീസിംഗിന് മുന്‍പെ ചിത്രം ചരിത്രം കുറിച്ചു

ബാഹുബലിയുടെ വന്‍ കുതിപ്പോടെ പ്രഭാസിന്റെ താരമൂല്യം അതിരുകള്‍ കടന്നാണ് കുതിക്കുന്നത്. ബാഹുബലി എത്തുന്നതിന് മുമ്പ് തെലുങ്കില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന പ്രഭാസിന്റെ ഇന്നത്തെ താരമൂല്യം അളക്കുന്നത് ശതകോടികള്‍ കൊണ്ടാണ്. ലോകം കീഴടക്കിയ ബാഹുബലിയുടെ കുതിപ്പിന് ശേഷം എത്തുന്ന പ്രഭാസിന്റെ സഹോയും ചരിത്രം കുറിക്കുമെന്നാണ് ആദ്യ സൂചനകള്‍ നല്‍കുന്നത്.

സഹോയുടെ വിതരണ അവകാശം ബാഹുബലിയേയും വെല്ലുന്ന തുകയ്ക്കാണ്‌ വിറ്റതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 400 കോടി രൂപക്കാണ് സഹോയുടെ വിതരാണാവകാശം വിറ്റു പോയെതെന്നാണ് തെലുങ്ക് സംസാരം. 350 കോടിയായിരുന്നു വിതരാണവകാശത്തിലൂടെ ബാഹുബലി നേടിയത്.

150 കോടി ബജറ്റിലൊതുങ്ങുന്ന സഹോ യുവസംവിധായകനായ സുജിതാണ് ഒരുക്കുന്നത്. സഹോയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ ടീസറിനും വന്‍ വരവേല്‍പ്പാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ മൂഡിലെത്തുന്ന സഹോ തെന്നിന്ത്യന്‍ സിനിമയിലെ പുതിയ തരംഗമാകുമെന്നാണ് തെലുങ്ക് സിനിമാ ലോകത്തിന്റെ പ്രതീക്ഷ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News