ചെന്നൈ സില്‍ക്ക്‌സ് ഷോറൂമില്‍ തീപിടുത്തം; കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു

ചെന്നൈ: ടി നഗറിലെ ചെന്നൈ സില്‍ക്കിന്റെ ഏഴുനിലക്കെട്ടിടത്തിനാണ് തീപിടിച്ചത്. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ രണ്ട് നിലകള്‍ തകര്‍ന്നു വീണു. ബുധനാഴ്ച പുലര്‍ച്ചെ 3.19 ഓടെയാണ് കെട്ടിടത്തില്‍ തീപിടുത്തം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 450 ഓളം അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ വ്യാഴ്ച പുലര്‍ച്ചവരെ നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന്റെ ഉള്‍വശം പൂര്‍ണമായും തകര്‍ന്നു വീണ അവസ്ഥയിലാണ്. ബുധനാഴ്ച രാത്രിയോടെ തീ നിയന്ത്രണവിധേയമാക്കിയെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 1 മണിയോടെ വീണ്ടും തീപിടിക്കുകയായിരുന്നു. തീപിടുത്തത്തില്‍ കെട്ടിടത്തിന്റെ പില്ലറുകള്‍ക്ക് ബലക്ഷയം സംഭവിച്ചതിനാല്‍ കെട്ടിടം ഏതുനിമിഷവും തകര്‍ന്നുവീഴാവുന്ന അവസ്ഥയിലാണ്.

കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നും പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരനാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്. ഉടന്‍ തന്നെ അഗ്നിശമനസേന എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഴാമത്തെ നിലയില്‍ കുടുങ്ങിക്കിടന്ന 12 ജീവനക്കാരെ സേന രക്ഷപെടുത്തി.

അനധികൃതമായാണ് സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കി. കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News