സൗകര്യത്തിനൊപ്പം സുരക്ഷയും: മുന്നില്‍ സ്വിഫ്റ്റ് തന്നെ

സൗകര്യങ്ങളില്‍ എന്നും മുന്‍പിലായ മാരുതി സുസുക്കിയുടെ സ്വിഫ്റ്റ ,കാര്‍ പ്രേമികളുടെ ഇഷ്ടതാരമാണ. ഇപ്പോഴിതാ സുരക്ഷയിലും മുന്‍പിലാണെന്ന് തെളിയിച്ചിരിക്കുകയാണ് സ്വിഫ്റ്റ്.  ക്രാഷ് ടെസ്റ്റില്‍ അഞ്ചില്‍ മൂന്നും നേടിയാണ് സുരക്ഷയില്‍ മുന്നിലെന്ന് സ്വിഫ്റ്റ തെളിയിച്ചിരിക്കുന്നത്.


വാഹനങ്ങളുടെ സുരക്ഷ പരിശോധിക്കാനായുളള യൂറോ NACP (ന്യു കാര്‍ അസെസ്‌മെന്‍ന്റ് പ്രോഗ്രാം) നടത്തിയ സുരക്ഷ ക്രാഷ് ടെസ്റ്റിലാണ് വിജയിച്ചിരിക്കുന്നത്. അധിക സുരക്ഷയുളള കാറ് നാല് സ്റ്റാറാണ്‌ നേടിയത്. മുന്‍സീറ്റുകളില്‍ ഇരിക്കുന്നവര്‍ക്ക് 83% സുരക്ഷയും പിന്‍ സീറ്റുകള്‍ക്ക് 75%മാണ് സുരക്ഷയുമാണ് സ്വിഫ്റ്റ് ഉറപ്പുതരുന്നത്.

പുതിയ ഹാര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമില്‍ ആറ് എയര്‍ ബാഗ് ഉള്‍പ്പെടുത്തിയ സ്റ്റാന്റേര്‍ഡ് സ്വിഫ്റ്റാണ് മൂന്ന് സ്റ്റാര്‍ റേറ്റിങ് നേടിയത്.അധിക സുരക്ഷ സംവിധാനങ്ങള്‍ അടങ്ങിയ പുതിയ സിഫ്റ്റില്‍ റഡാര്‍ ബ്രേക്ക് സപ്പോര്‍ട്ട്, ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കിങ് എന്നീ നൂതന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വൈകാതെ പുതിയ സിഫ്റ്റ് ഇന്ത്യയിലെത്തുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ സ്വിഫ്റ്റ് 1.2 ലിറ്റര്‍ പെട്രോള്‍,1.3ലിറ്റര്‍ ഡീസല്‍ എന്‍ജിലായിരിക്കും സിഫ്റ്റ് വിപണിയിലെത്തുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News