കശാപ്പ് നിരോധനം; പ്രത്യേക നിയമസഭാ സമ്മേളനം എട്ടിന്; കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കും

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞതടക്കമുള്ള നിരോധനങ്ങളടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കന്നുകാലി കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര തീരുമാനത്തിനെതിരെ ശക്തമായ നിലപാടുമായി മുന്നോട്ട് പോകാനാണ് സംസ്ഥാന സർക്കാരിന്‍റെ തീരുമാനം. ഇതിന്‍റെ ഭാഗമായാണ് വിഷയം ചർച്ച ചെയ്യാൻ നിയമസഭയുടെ  പ്രത്യേക സമ്മേ‍ളനം വിളിച്ചുചേർക്കാൻ തീരുമാനിച്ചത്. ഇൗ മാസം 8നാണ് സഭാ സമ്മേളനം. ഇന്ന്
ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
കേന്ദ്ര ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമ്മേ‍ളനത്തിൽ പ്രമേയം പാസാക്കും. പ്രതിസന്ധി മറികടക്കാനും സംസ്ഥാന താൽപര്യം സംരക്ഷിക്കാനും നിയമ നിർമ്മാണം നടത്തുന്ന കാര്യവും സഭ ചർച്ച ചെയ്യും. ബുധനാ‍ഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പ്രത്യേക സഭാ സമ്മേളനം ചേരാൻ തീരുമാനിച്ചത്.
കേന്ദ്രം കൊണ്ടു വന്ന ചട്ടങ്ങൾ ഭരണഘടനയ്ക്കും ഫെഡറൽ താൽപര്യങ്ങൾക്കും വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
1960ലെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമത്തിന്‍റെ കീ‍ഴിൽ പ്രത്യേക ചട്ടങ്ങൾ അടിച്ചേൽപ്പിക്കുക വ‍ഴി സംസ്ഥാനങ്ങൾക്ക് മേൽ കടന്നുകയറ്റം നടത്തുകയാണ് കേന്ദ്രം എന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് സംസ്ഥാന കത്തും
നൽകിയിരുന്നു.

കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News