എസ് ബി ഐ പുതിയ സേവന നിരക്കുകള്‍ നിലവില്‍ വന്നു; ഇടപാടുകാര്‍ ശ്രദ്ധിക്കുക

ന്യൂഡല്‍ഹി:എസ്ബിഐ പുതിയ സേവന നിരക്കുകള്‍ നിലവില്‍ വന്നു. ഇതനുസരിച്ച് ഇനി എസ്ബിഐ ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

എസ്ബിഐ ബഡ്ഡി മെബൈല്‍ വാലറ്റുകള്‍ ഉപയോഗിക്കുന്നവര്‍ ഇനി എടിഎമ്മുകള്‍ ഉപയോഗിക്കുമ്പോള്‍ ഓരോ ഇടപാടുകള്‍ക്കും 25 രൂപ ബാങ്ക് ഈടാക്കും.

അടിസ്ഥാനവിഭാഗങ്ങള്‍ക്കായുള്ള ബേസിക് സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്ന് 4 തവണയില്‍ കൂടുതല്‍ എടിഎം വഴി
പിന്‍വലിച്ചാല്‍ 50 രൂപ സേവന നിരക്ക് ഈടാക്കും. ഓണ്‍ലൈന്‍ പണകൈമാറ്റത്തില്‍ ഒരു ലക്ഷംവരെയുള്ള ഇടപാടുകള്‍ക്ക് അഞ്ചും,രണ്ടുലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 15 രൂപയും 5 ലക്ഷം വരെയുള്ള ഇടപാടുകള്‍ക്ക് 25 രൂപയും ഈടാക്കും.

പണം നിക്ഷേപിക്കുമ്പോള്‍ .25%ഉം പിന്‍വലിക്കുമ്പോള്‍ 2.50% ഉം നിരക്കില്‍ അധികപണം ഈടാക്കും.
20 കീറിയ നോട്ടുകള്‍ വരെ മാറ്റിയെടുക്കുന്നതില്‍ പണമീടാക്കുകയില്ല. ഇതില്‍ കുടുതലായാല്‍ ഓരോ നോട്ടിനും രണ്ടു രൂപ വീതം സേവന നിരക്ക് ഈടാക്കും.

ഇനിമുതല്‍ 10 ലീഫുള്ള ചെക്ക്ബുക്കിന് 30 രൂപയും,25 ലീഫുളളതിന് 75 രൂപയും, 50 ലീഫുള്ളതിന് 50 രൂപയും പണം നല്‍കണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here