അടുക്കളയില്‍ ഒളിഞ്ഞ് നോക്കുന്നതെന്തിന്; മോദിസര്‍ക്കാരിനെതിരായ സിദ്ധാര്‍ഥിന്റെ ചോദ്യം ചര്‍ച്ചയാകുന്നു

രാഷ്ട്രീയനിലപാടുകളും അഭിപ്രായങ്ങളും ട്വിറ്ററിലൂടെ തുറന്നെഴുതുന്ന നടനാണ് സിദ്ധാര്‍ഥ്. ബീഫ് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിനും BJP ക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് യുവനടന്‍ നടത്തിയിരിക്കുന്നത്. സാധാരണക്കാരന്റെ അടുക്കളയില്‍ ഉളിഞ്ഞു നോക്കുകയല്ല കേന്ദ്രസര്‍ക്കാരിന്റെ നയമെന്ന് താരം പരിഹസിക്കുന്നു.

ദയവായി ഹിന്ദുത്വ രാജ്യമെന്ന വീമ്പു പറച്ചില്‍ നിര്‍ത്തി ഇന്ത്യക്കാരനായി ജീവിക്കാന്‍ അനുവദിക്കണമെന്നാണ് സിദ്ധാര്‍ഥ് BJP യെ ഓര്‍മ്മിപ്പിക്കുന്നത്. കന്നുകാലി കശാപ്പ് നിരോധനത്തിനെതിരേയും രൂക്ഷമായ വിമര്‍ശനം താരം നടത്തി. കന്നുകാലി ചന്തയെക്കുറിച്ചുള്ള ലഹളകള്‍ അനാവശ്യവും ജനങ്ങളെ ധ്രുവീകരിക്കുന്നതുമാണ്.

സംസ്ഥാനസര്‍ക്കാര്‍ കശാപ്പ് അനുവദിക്കുകയോ നിരോധിക്കുകയോ ചെയ്യട്ടെ. കേന്ദ്രം ഇടപെടേണ്ട എന്നാണ് സിദ്ധാര്‍ത്ഥിന്റെ പക്ഷം. ബിജെപി സര്‍ക്കാരിന്റെ വര്‍ഗിയ രാഷ്ട്രീയത്തിനേയും താരം വിമര്‍ശിച്ചു. ഞങ്ങളില്‍ ഭക്തരും, ഇടതുപക്ഷക്കാരും ഒക്കെയുണ്ട്. അടിസ്ഥാനപരമായി, ഞങ്ങള്‍ വെറും ഇന്ത്യാക്കാരാണ്. ജീവിക്കാനനുവദിക്കൂ. വെറുപ്പ് അവസാനിപ്പിക്കൂ എന്ന് സിദ്ധാര്‍ത്ഥ്തുറന്നെഴുതി.

പശുവിന്റെ പേരില്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനിറങ്ങിയ BJP യുടെ മുഖത്തേറ്റ അടിയായിരിക്കുകയാണ് സിദ്ധാര്‍ത്ഥിനെപ്പോലൊരു പ്രമുഖ താരത്തിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ചെന്നൈ ഐ ഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകള്‍ ക്രൂരമായി ആക്രമിച്ച മലയാളി വിദ്യാര്‍ഥി സൂരജിന്റെ ചിത്രവും താരം ട്വീറ്റ് ചെയ്തിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here