കേരളത്തിലേക്കുള്ള കന്നുകാലി വരവ് കുറഞ്ഞു

മലപ്പുറം: സംസ്ഥാനത്തെ ചന്തകളിലേക്ക് അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞു. കന്നുകാലികളുമായി വന്ന 45ലേറെ ലോറികള്‍ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തികളില്‍ മടക്കിയയച്ചു. സംസ്ഥാനത്തേക്ക് അറവിനാവശ്യമായതിന്റെ 2 ശതമാനം മാത്രമാണ് ആഭ്യന്തരോല്‍പ്പാദനം.

ബാക്കി അയല്‍ സംസ്ഥാനങ്ങളിലെ കാലിച്ചന്തകളില്‍നിന്നെത്തുകയാണ് പതിവ്. ഇതാണ് ഗണ്യമായിക്കുറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കാലിക്കടത്ത് നിരോധിച്ച പശ്ചാത്തലത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ കന്നുകാലികളുമായി വരുന്ന ലോറികള്‍ തടഞ്ഞ് മടക്കിയയച്ചതോടെ പ്രതിസന്ധി രൂക്ഷമായി.

പാലക്കാട് ജില്ലയിലെ ഏഴുചന്തകളിലും മലപ്പുറത്തെ അഞ്ചുകാലിച്ചന്തകളിലും കഴിഞ്ഞദിവസം ഒരുലോഡ് പോലും കന്നുകാലികളെത്തിയില്ല. വ്യാപാരികള്‍ സംസ്ഥനസര്‍ക്കാരിന്റെ നടപടികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. റംസാന്‍ വിപണി സജീവമായിരിക്കെ അറവിനുള്ളകാലികളുടെ ലഭ്യതനിലച്ചത് കച്ചവടം പ്രതിസന്ധിയിലാക്കി. ഈ സ്ഥിതി തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ മാട്ടിറച്ചി ലഭ്യമല്ലാതാവുമെന്നാണ് കണക്കുകൂട്ടുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News