അംബാസിഡറിനെ ഏറ്റെടുത്ത പ്യൂഷോ വീണ്ടും ഇന്ത്യയിലേക്ക്; പുതിയ കാറുകള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തും

അറുപതുകളിലും എഴുപതുകളിലും ഇന്ത്യയില്‍ സമ്പത്തിന്റെ പ്രതീകമായി കണക്കായിരുന്ന അംബാസിഡര്‍കാറിന്റെ ജനപ്രീതി ഇടിഞ്ഞത് മാരുതിയുടെ വരവോടെയായിരുന്നു.

മൂന്ന് വര്‍ഷം മുന്‍പ് 2014 ലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സില്‍ നിന്നും അംബാസിഡര്‍ ബ്രാന്റില്‍ അവസാന കാര്‍ പുറത്തിറങ്ങിയത്.ഇപ്പോള്‍ ഫ്രഞ്ച് കാര്‍ നിര്‍മ്മാതാക്കളായ പ്യൂഷോ ഏറ്റെടുത്ത ശേഷം അംബാസിഡര്‍ പുതിയ രൂപത്തില്‍ വീണ്ടും എത്തും.അംബാസിഡറിനെ ഏറ്റെടുത്ത് ഇന്ത്യന്‍ വിപണി പിടിച്ചെടുക്കാനാണ്,പ്യൂഷേ വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നത്.

അതിനു മുന്നോടിയായി മൂന്നു മോഡലുകളാണ് ഇന്ത്യയിലേക്ക് എത്തുന്നത്. പ്യൂഷെ 3008, പ്യൂഷെ 2008, എസ് യു വി മോഡലുകളും 208 ഹച്ച്ബാക്കുകളുമാണ് ആദ്യ ഘട്ടത്തിലെത്തുക. ഹിന്ദുസ്ഥാന്‍ മോട്ടോഴ്‌സിന്റെ ചെന്നൈ പ്ലാന്റിലാണ് പ്യൂഷേയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍.

ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് പ്യൂഷേയുടെ പുതിയ കാറുകള്‍ .
3008 എസ് യു വി: ബേസ് മോഡല്‍ 1.2 ലിറ്റര്‍ എഞ്ചിനിലും ടോപ്പ് വേരിയന്റ് 2.0 ലിറ്റര്‍ എഞ്ചിനിലുമാണ്. 2017 ലെ യൂറോപ്യന്‍ കാര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്.

2008 എസ് യു വി :1.2 ലിറ്റര്‍ മുതല്‍ 1.6 വരെ എഞ്ചിന്‍ ശേഷിയില്‍ പെട്രോള്‍ ഡീസല്‍ കാറുകളാണ്
ഇന്ത്യയിലേക്ക് എത്തുക.208 ഹാച്ച് ബാക്ക്: 1.0 മുതല്‍ 1.6 ലിറ്റര്‍ വരെ എഞ്ചിന്‍ശേഷിയില്‍ പെട്രോല്‍ ഡീസല്‍ കാറുകളാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here