അവാര്‍ഡ് നിര്‍ണയത്തിലെ വലതുപക്ഷ സ്വാധീനം അവസാനിപ്പിച്ചു: വിനായകനടക്കമുള്ളവര്‍ക്ക് പുരസ്‌കാരനേട്ടം സ്വന്തമായതിന്റെ കാരണമിതാണെന്നും കമല്‍

കൊച്ചി: സിനിമാ മേഖലയില്‍ വലതുപക്ഷ സ്വാധീനം ഉണ്ടായിരുന്നതിനാല്‍ അത് പുരസ്‌കാര നിര്‍ണയത്തെ ബാധിച്ചിരുന്നുവെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. എന്നാല്‍ ഇത്തവണ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിലുണ്ടായ ജനകീയ ഭാവമെന്നും അദ്ദേഹം പറഞ്ഞു.

ചലച്ചിത്ര അവാര്‍ഡ് ജേതാക്കളെ ഫെഫ്ക ആദരിച്ച ചടങ്ങിലായിരുന്നു, വലതുപക്ഷ സ്വാധീനം ഉണ്ടായതിനാല്‍ പുരസ്‌കാര നിര്‍ണയത്തില്‍ മുമ്പ് ബാഹ്യ ഇടപെടല്‍ നടന്നിട്ടുണ്ടെന്ന പ്രതികരണം കമല്‍ നടത്തിയത്. എന്നാല്‍ ഇത്തവണ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല എന്നതിന്റെ തെളിവാണ് അര്‍ഹിച്ചവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫെഫ്ക ചെയര്‍മാന്‍ സിബി മലയില്‍ അധ്യക്ഷനായിരുനന ചടങ്ങില്‍ സംവിധായകന്‍ ഫാസില്‍ മുഖ്യ പ്രഭാഷണം നടത്തി. അവാര്‍ഡുകള്‍ തലയില്‍ കയറ്റി വെച്ച് ഭാവി നശിപ്പിക്കരുതെന്ന് പുരസ്‌കാര ജേതാക്കളെ അദ്ദേഹം ഓര്‍മിപ്പിച്ചു. സരഭി, ആദിഷ്,വിനായകന്‍, രജീഷ വിജയന്‍, വിധു വിന്‌സെന്റ് , ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ പരിപാടിക്കെത്തിയിരുന്നു.ചടങ്ങില്‍ മങ്കൊമ്പ് ഗോപാലകൃഷ്ണനും ആദരവേകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News