സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കൊപ്പം എസ്എഫ്ഐ; കോട്ടയത്തെ 36 സ്‌കൂളുകള്‍ ദത്തെടുത്തു

സര്‍ക്കാര്‍ സ്‌കൂളുകളുടെ പഠനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ എസ്എഫ്ഐ. കോട്ടയം ജില്ലയില്‍ 36 സ്‌കൂളുകള്‍ എസ്എഫ്ഐ ദത്തെടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട പഠനോപകരണങ്ങളോടൊപ്പം രണ്ടാംഘട്ടത്തില്‍ സ്‌കൂളുകളില്‍ ലൈബ്രറികള്‍ ഒരുക്കാനും പദ്ധതിയുണ്ട്.

കോട്ടയം ജില്ലയില്‍ ദത്തെടുത്ത മുപ്പത്തിയാറ് സ്‌കൂളുകളിലെ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ പഠനോപകരണ കിറ്റുകള്‍ എസ്എഫ്ഐ നല്‍കും. ബാഗ്, കുട, നോട്ടുബുക്കുകള്‍, ബോക്സ് എന്നിവയടങ്ങിയതാണ് കിറ്റ്. എസ്എഫ്ഐയുടെ ജില്ലയിലെ 12 ഏരിയാ കമ്മറ്റികള്‍ക്കാണ് ദത്തെടുത്ത സ്‌കൂളുകളിലെ പഠനോപകരണങ്ങളുടെ വിതരണ ചുമതല. പൊതുജനങ്ങളില്‍ നിന്ന ശേഖരിച്ച തുകയാണ് ഇതിന് ഉപയോഗിക്കുന്നതെന്ന് എസ്എഫ്ഐ കോട്ടയം ജില്ലാ സെക്രട്ടറി റിജേഷ് കെ ബാബു പറഞ്ഞു.

ദത്തെടുത്ത വിദ്യാലയങ്ങളില്‍ പഠനോപകരണ വിതരണത്തോടൊപ്പം രണ്ടാംഘട്ടത്തില്‍ ലൈബ്രറിയും ഒരുക്കും. അതാത് പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ച് ശേഖരിക്കുന്ന പുസ്തകങ്ങളുള്‍പ്പടെ ചുരുങ്ങിയത് 500 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ലൈബ്രറിയാണ് ദത്തെടുത്ത 36 സ്‌കൂളുകളിലും എസ്എഫ്ഐ ഒരുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News