വിമര്‍ശിക്കുന്നവരെ ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും മോദി സര്‍ക്കാര്‍ ശ്രമം; എന്‍ഡിടിവി വിഷയത്തില്‍ ചെറുത്തുനില്‍പ്പുയരണമെന്നും മുഖ്യമന്ത്രി

ദില്ലി: എന്‍ഡിടിവി മേധാവികളായ പ്രണോയ് റോയ്, പത്‌നി രാധികാ റോയ് എന്നിവരുടെ ഓഫീസുകളിലും വീടുകളിലും സിബിഐ നടത്തിയ റെയ്ഡ് നരേന്ദ്രമോദി സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ‘ഭയപ്പെടുത്താനും അടിച്ചമര്‍ത്താനും ഉദ്ദേശിച്ചുളളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അന്വേഷണ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും സി.ബി.ഐ യെയും കേന്ദ്രസര്‍ക്കാര്‍ ഈ രാഷ്ട്രീയ പകപോക്കലിന് ഉപകരണമാക്കുകയാണ്. അടിയന്തരാവസ്ഥാ നാളുകളെ ഓര്‍മ്മിപ്പിക്കുന്നതാണ് മാധ്യമ സ്വാതന്ത്യ്രത്തിന് നേരെയുളള ഈ കടന്നാക്രമണം. മാധ്യമ സ്വാതന്ത്യ്രം വിലമതിക്കുന്ന എല്ലാവരും ഇതിനെതിരെ ശബ്ദമുയര്‍ത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here