ഗൗതമി തിരിച്ചെത്തുന്നു; ഇ യുടെ മോഷന്‍പോസ്റ്റര്‍ ശ്രദ്ധേയമാകുന്നു

കൊച്ചി: ഹിസ് ഹൈനസ് അബ്ദുള്ള, സുകൃതം, ചുക്കാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ മനം കവര്‍ന്ന തെന്നിന്ത്യന്‍ സൂപ്പര്‍നായിക ഗൗതമിയുടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഗൗതമി കേന്ദ്രകഥാപാത്രമായെത്തുന്ന ‘ഇ’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി.

എ.എസ് പ്രൊഡക്ഷന്റെ ബാനറില്‍ കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. തിരുവനന്തപുരം, ഹരിപ്പാട്, ചെന്നൈ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ചിത്രീകരണം. അമിന്‍ സുറാനി, സംഗീത് ശിവന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഇയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹന്‍ ബജാജ്, ഹരികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.

ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ഓഗസ്റ്റ് 11ന് ചിത്രം തിയറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News