ദില്ലി: പാന്‍കാര്‍ഡിന് അപേക്ഷിക്കാനും ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനും ആധാര്‍ നിര്‍ബന്ധമാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഭരണഘടനാ ബെഞ്ച് അന്തിമ തീരുമാനം കൈക്കൊള്ളുന്നത് വരെയാണ് സ്റ്റേ.
ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന ആശങ്ക പരിഹരിക്കുന്നത് വരെ ആധാര്‍ നിര്ബന്ധമാക്കാനികില്ലെന്ന് കോടതി ചൂണ്ടികാട്ടി. എന്നാല്‍ നിലവില്‍ ആധാര്‍ ഉള്ളവര്‍ ജൂലൈ ഒന്നിനകം പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here