ഗര്‍ഭപാത്രത്തില്‍ മരിച്ച കുഞ്ഞിന് പ്രസവശേഷം ജീവന്‍; അമ്പരന്ന് വൈദ്യശാസ്ത്രം

ഒരു കുഞ്ഞിനെ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കാത്തിരിപ്പിനൊടുവില്‍ ഒരു കുഞ്ഞുണ്ടാകുമ്പോഴുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. എന്നാല്‍ അത് നഷ്ടപ്പെടുന്നൊരവസ്ഥ മാതാപിതാക്കെളെ സംബന്ധിച്ചിടത്തോളം ഏറെ ദുഖകരമാണ്. അത്തരമൊരു നിമിഷത്തിലൂടെയാണ് യുകെ സ്വദേശികളായ ജോയ്സിലിന്‍ റോബസ്റ്റാനും ഭര്‍ത്താവ് ഇഗ്നേഷിയോയും കടന്നു പോയത്. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ പുതുതായി ജീവിതത്തിലേക്ക് എത്തുന്ന അതിഥിയെ വരവേല്‍ക്കാന്‍ ഇരുവരും തയ്യാെറടുത്തു. പിറക്കാന്‍ പോകുന്ന തങ്ങളുടെ കുഞ്ഞിന് അവര്‍ നോഹ എന്ന് പേരുമിട്ടു.

എന്നാല്‍ തങ്ങളുടെ പൊന്നോമനയെക്കുറിച്ചുകണ്ട സ്വപ്‌നങ്ങളെല്ലാം ഒറ്റ നിമിഷത്തില്‍ തകര്‍ന്നടിഞ്ഞു.പ്രസവത്തിനു ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ നടത്തിയ ചെക്കപ്പില്‍ ഡോക്റ്റര്‍മാര്‍ കുഞ്ഞിന് ഹൃദയമിടിപ്പ് ഇല്ല എന്ന് കണ്ടെത്തുകയായിരുന്നു. കുഞ്ഞ് ഗര്‍ഭാവസ്ഥയില്‍ വച്ച് തന്നെ മരിച്ചിരിക്കുന്നു എന്ന് ഡോക്ടര്‍മാര്‍ വിധി എഴുതി. തുടര്‍ന്ന് സിസേറിയനിലൂടെ കുഞ്ഞിന്റെ ശരീരം പുറത്തെടുക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു.

അങ്ങനെ ജോയ്സിലിനെ സിസേറിയനു വിധേയയാക്കി. കുഞ്ഞിനെ പുറത്തെടുക്കുമ്പോള്‍ ആ പിഞ്ചുശരീരം ചലനമറ്റിരുന്നു. പിന്നീട് ഭവിച്ചതെല്ലാം അത്ഭുതമായിരുന്നു.പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റിയപ്പോഴേക്കും കുഞ്ഞു അനങ്ങുകയും കരയുകയും ചെയ്തു. കുഞ്ഞിന്റെ ഹൃദയം ഇടിച്ചു തുടങ്ങി. അവിശ്വസനീയമായ ഒരു രംഗമായിരുന്നു അത് എന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. ഏറെ നാളത്തെ ചികിത്സയ്ക്ക് ശേഷം നോഹ മെല്ലെ ജീവിതത്തിലേക്ക് തിരിച്ചു വന്നു. ജോയ്സലിനും ഭര്‍ത്താവിനും മാത്രമല്ല, വൈദ്യശാസ്ത്രംപോലും അമ്പരന്ന് നില്‍ക്കുകയാണ് നോഹക്ക് മുന്നില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here