സുന്ദര്‍ബാനിലെ ‘പലായന’ ദ്വീപുകള്‍

സുന്ദര്‍ബാനെ സ്വര്‍ഗ്ഗത്തോടുമപിച്ചത് വിശ്വകവി രവീന്ദ്രനാഥ ടാഗോര്‍.ഒരുകാലത്ത് ബംഗാളിനെ നെല്ലിന്റെയും ശുദ്ധ ജലമത്സ്യങ്ങളുടേയും വിളഭൂമിയാക്കിയത് ഈ സ്വര്‍ഗ്ഗഭൂമിയായിരുന്നു!.സുന്ദര്‍ബാന്‍ ഇന്നും അതിസുന്ദരിതന്നെ. പക്ഷെ , നീറിപ്പുകയുന്ന കണ്ണുകള്ളില്‍ കണ്ണീര്‍ കാണാം. !. ഉപ്പു വെളളം കയറി കൃഷി ഭൂമിനശിച്ചവര്‍, തൊ!ഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേയ്ക്ക് (പ്രത്യേകിച്ച് കേരളത്ത്ിലേയ്ക്ക്) വണ്ടികയറായി തയ്യാറെടുക്കുന്ന പുരുഷന്‍മാര്‍,ചുവന്നതെരുവുകളിലെ വിപണന സാധ്യതകള്‍ ആരായാന്‍ മടിക്കാത്ത യുവതികള്‍, ബാലവേലയുടെ ഇരകളായ കുഞ്ഞുങ്ങള്‍…..

പതിനായിരത്തോളം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ ഇന്ത്യാ ബംഗ്‌ളാദേശ് അതിര്‍ത്ത്ിയിലെ ഇരുന്നൂറോളം ദ്വീപുകളിലായി വ്യാപിച്ച് കിടക്കുന്ന പ്രദേശമാണിത്. കായലും കടലോരവും കണ്ടല്‍ വനങ്ങ!ളും നരഭോദി ബംഗാള്‍ കടുവകളും വിഷസര്‍പ്പങ്ങളുമെല്ലാമടങ്ങുന്ന ലോകത്തെതന്നെ അത്യഅപൂര്‍വ്വ ജൈവവൈവിധ്യ കലവറയാണ് സുന്ദര്‍ബാന്‍. ഏപ്രിലിലെ ഒരു ചൂടന്‍ പ്രഭാതത്തില്‍ സുന്ദര്‍ബാന്റെ ഹൃദയമിടിപ്പുതേടി ബംഗാളിലെ റായ്ഡിഖിയില്‍ നിന്നാരംഭിച്ച ബോട്ട് യാത്രയില്‍ കണ്ടത് കരിപുരണ്ട മുഖങ്ങളെയാണ്.മോയ്പിറ്റ് എന്ന കൊച്ചുദ്വീപില്‍ പരിചയപ്പെട്ട കൃഷ്ണയെന്ന അറുപതുകാരന് ആഗതന്‍ മലയാളിയാണെന്നറിഞ്ഞപ്പോള്‍ സന്തോഷം
.
‘രണ്ട് വര്‍ഷം ഞാന്‍ കേരളത്തില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ എന്റെ രണ്ട് മക്കളും കേരളത്ത്ിലാണ്.രണ്ട് പേരും നിര്‍മ്മാണ തൊ!ഴിലാളികള്‍’

കൃഷ്ണയുടെ മക്കള്‍ മാത്രമല്ല, രണ്ട് ലക്ഷത്തോളം സുന്ദര്‍ബാനുകാരാണ് കേരളത്ത്ില്‍തൊ!ഴിലെടുക്കുന്നത്.
‘എനിക്ക് സ്വന്തമായി കൃഷി ഭൂമിയുണ്ട്.ഈ ഭൂമിയില്‍ കൃഷിചെയ്താണ് ഞാനും എന്റെ കുടുബവും ജീവിച്ച്ിരുന്നത്.അന്നെല്ലാം എല്ലാവര്‍ഷവും മൂന്നുതവണ കൃഷിയിറക്കുമായിരുന്നു ഇപ്പോള്‍ വര്‍ഷത്തില്‍ ഒരു തവണ കൃഷിയിറക്കാനായാല്‍ ഭാഗ്യം.അരിപോലും കാശ് കൊടുത്ത് വാങ്ങേണ്ട ദുര്‍ഗതിയിലാണ് ഞങ്ങള്‍’

ക്യാമറ എങ്ങോട്ട് തിരിച്ചാലും പതിയുന്നത് മനോഹര ദൃശ്യങ്ങള്‍.ബോട്ട് ‘ബംഗാളി കടുവകള്‍’ തിങ്ങിപ്പാര്‍ക്കുന്ന സാഗര്‍ ദ്വീപിന് സമീപമെത്ത്ിയപ്പോള്‍ ഡ്രൈവര്‍ മൊഹന്തി ഭയപ്പെടുത്തി.

‘പണ്ടൊരിക്കല്‍ ഇതുപോലെ ഒരുസംഘം ബോട്ടില്‍ പോയപ്പോള്‍ ആ കണ്ടല്‍കാട്ട്ില്‍ നിന്ന് ഒരു കടുവ നീന്തിയടുത്തു.ക്ഷണനേരം കൊണ്ട് ബോട്ടില്‍ ചാടിക്കയറി.ബോട്ടിലുണ്ടായിരുന്ന ഒരാളെ കടിച്ചുകൊന്നു.ജീവന്‍ രക്ഷിക്കാനായി വെളളത്തില്‍ ചാടിയ രണ്ട് പേര്‍ മുങ്ങി മരിച്ചു.ഒരാള്‍ മാത്രം നീന്തി കരയിലെത്ത്ി.പാവം, അയാളെ കണ്ടല്‍ കാടുകളിലെ മറ്റൊരുകടുവ കടിച്ചുകൊന്നു’.
കടുവകളെ പോലെതന്നെ ക്ഷുദ്രജീവികളാണ് സുന്ദര്‍ബാനിലെ വിഷസര്‍പ്പങ്ങളും!.സര്‍പ്പദംശനമേറ്റ് ചികിത്സകിട്ടാതെ പിടഞ്ഞുമരിച്ചവരുടെ കഥകളും മൊഹന്തി പറയാന്‍ തുടങ്ങി.കടുവകള്‍ കൊന്നാലെന്ത്? സര്‍പ്പദംശനമേറ്റ് മരിച്ചാലെന്ത്? ഇത്ര സുന്ദരമായ ഈ ഭൂമുഖത്ത് അവര്‍ക്കല്ലാം ജീവിക്കാനായല്ലോ.!ബോട്ട് കുറച്ചുകൂടിമുന്നോട്ട് നീങ്ങി.പീന്നെ ക്യാമറയില്‍ തെളിഞ്ഞത് സുന്ദര്‍ബാന്റെ ദരിദ്ര മുഖങ്ങള്‍.െഎല,സിദര്‍ ചു!ഴലിക്കാറ്റുകള്‍ക്ക് ശേഷം മറ്റൊരു ദുരന്തത്തെ നേരിടാന്‍ തയ്യാറെടുത്ത് പകച്ചുനില്ക്കുന്നവര്‍.


കടല്‍ കരയെ വീ!ഴുങ്ങുന്നു
കടല്‍ കരയെ തുടച്ചെടുക്കുന്നത് ഒരു ആഗോള പ്രതിഭാസമാണ്.എന്നാല്‍ സുന്ദര്‍ബാനില്‍ ഈപ്രതിഭാസം സംഭവിക്കുന്നത് !ഭയാനകമായ വേഗതയിലാണ് ബൈകിന്‍ട്ട ദ്വീപിലെ നെല്‍കര്‍ഷകരുടെ കാര്യംതന്നെയെടുക്കാം. അഞ്ച് വര്‍ഷം മുമ്പ് വരെ തീരത്തോട്‌ േചര്‍ന്ന് ഇവര്‍ക്കെല്ലാം കൃഷി ഭുമിയുണ്ടായിരുന്നു.ഒരു കാലത്ത് വര്‍ഷത്തില്‍ മൂന്നു തവണ കൃഷിയിറക്കിയിരുന്നു.പിന്ന്ീടിത് രണ്ട് തവണയും ഒരുതവണയുമായി കുറഞ്ഞു.രണ്ട് വര്‍ഷം മുമ്പ് തിമര്‍ത്തുപെയ്ത മ!ഴക്കൊപ്പം ആര്‍ത്തലച്ചുവന്ന കടല്‍ കൃഷിഭൂമിയെ വി!ഴുങ്ങി.പിന്ന്ീടൊരിക്കലും കിരണ്‍ദാസ് എന്ന ദ്വീപുകാരന്‍ തന്റെ ഭൂമികണ്ടിട്ട്ില്ല.

‘ കൃഷി ഭൂമിക്കായി പണ്ട് വലിയ വിപ്ലവങ്ങള്‍ നടന്ന പ്രദേശമാണിത്. തൊള്ളായിരത്ത്ി എ!ഴുപത്തിയേ!ഴില്‍ ജ്യോതിബസു സര്‍ക്കാര്‍ അധികാരത്ത്ില്‍ വന്നപ്പോള്‍ ഗ്രാമീണര്‍ കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്ത്ില്‍ മിച്ചഭൂമി കയ്യേറി. അന്നുമുതല്‍ ഭൂമി ഞങ്ങളുടേതായി.ഭൂമി പണ്ട് ഭൂ ഉടമകളുടെ കൈയ്യ്ിലായിരുന്നെങ്കില്‍ ഇപ്പോള്‍ കടലിന്റെ വയറ്റിലാണ്.ഞങ്ങള്‍ ആര്‍ക്കെതിരെ സമരം നടത്തും?’

2001മുതല്‍ 2010 വരെയുളള കാലയളവിനുളളില്‍ സുന്ദര്‍ബാനിലെ 63 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തെയാണ് കടല്‍ വി!ഴുങ്ങിയത്.രണ്ട് ജനവാസ ദ്വീപുകള്‍ പൂര്‍ണ്ണമായും വെളളത്ത്ിനടിയിലായി.ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ സമുദ്രപഠന വിഭാഗം ഡയറക്ടറായ സുഗത ഹസ്ര നടത്ത്ിയ ഗവേഷണത്ത്ിന്റെ കണ്ടത്തലുകള്‍ ഞെട്ടിക്കുന്നതാണ്.2002മുതല്‍ 2009 വരെയുളള കാലയളവില്‍ വര്‍ഷന്തോറും ശരാശരി 12 മില്ലിമീറ്റര്‍ ജലനിരപ്പ് ഉയരുന്നതായി ഹസ്ര ചൂണ്ടിക്കാട്ടുന്നു.സമുദ്രജലം ഉയരുന്നത് തടഞ്ഞുനിര്‍ത്തുന്നതിനായി തീരങ്ങളില്‍ ചിറകള്‍കെട്ടി.എന്നാല്‍ 2009ല്‍ ആഞ്ഞടിച്ച െഎല ചു!ഴലിക്കാറ്റില്‍ ചിറകള്‍ തകര്‍ന്നടിഞ്ഞു.

തീരവനങ്ങള്‍ നശിക്കുന്നു
ബംഗാളി ഭാഷയില്‍ സുന്ദര്‍ബാന്‍ എന്നാല്‍ മനോഹരവനം എന്നാണര്‍ത്ഥം. തീരങ്ങളിലേയ്ക്ക് തലചായ്ച്ച് നില്ക്കുന്ന ദൈര്‍ഘ്യമേറിയതും ഇടതൂര്‍ന്നതുമായ കണ്ടല്‍ വനതീരങ്ങളിലൂടെ കണ്ടല്‍ക്കാറ്റേറ്റുളള ജലയാത്ര വേനലില്‍ കുളിര്‍മ ചൊരിഞ്ഞു. ലോകത്ത് കണ്ടല്‍ക്കാടുകള്‍ നിരവധിയുണ്ട്.എന്നാല്‍ ഇത്ര നിമ്പിടവും സസ്യജന്തുവൈവിധ്യങ്ങളുമുളള കണ്ടല്‍ വനം വേറെയില്ല.ലോകത്താകെ അമ്പത് ഇനം കണ്ടല്‍ വൃക്ഷങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുളളത്.ഇവയിലെ ഇരുപത്തിയാറ് എണ്ണവും സുന്ദര്‍ബാനില്‍ കാണം.

‘അതാണ് സുന്ദരി വൃക്ഷം.സുന്ദരിയാണ് സുന്ദര്‍ബാനെ സൃഷ്ടിച്ചത്’

മൊഹന്തി ദ്വീപുകളില്‍ പ്രചുരപ്രചാരം നേടിയ നാടോടിക്കഥ പറഞ്ഞുതന്നു.

സുന്ദരി വൃക്ഷത്ത്ിന് ഔഷധ ഗുണമുണ്ട്.ആദിമമനുഷൃര്‍ സുന്ദരിയിലയുടെ നീരുനുകര്‍ന്ന് രോഗങ്ങള്‍ അകറ്റി.വൃക്ഷത്തിന്റെ തണ്ടുകള്‍ കൊണ്ട് കാട്ടില്‍ കുടിലുകള്‍ കെട്ട്ി.അവര്‍ സുന്ദരി വൃക്ഷങ്ങള്‍ക്ക് നടുവില്‍ കുട്ടായ്മയോടെയുളള ജീവിതം നയിച്ചു.സുന്ദര വനങ്ങളിലെ ജനങ്ങളുടെ മുഖ്യ ശത്രു കടുവയായിരുന്നു.അക്കാലത്ത് സുന്ദര വൃക്ഷത്ത്ിന് ഒരു പ്രത്യേകമണം ഉണ്ടായിരുന്നത്രെ.ആ മണം മനുഷ്യര്‍ക്ക് സുഗന്ധമാണ്.കടുവകള്‍ക്ക് അസഹ്യമായ ദുര്‍ഗന്ധവും.സുന്ദരവൃക്ഷത്ത്ിന് കീ!ഴില്‍ സുഗന്ധവായു ശ്വസിച്ച് തലചായ്ക്കുന്ന മനുഷ്യരെ വൃക്ഷം സംരക്ഷിച്ചു.
സുന്ദരവൃക്ഷത്ത്ിന്റെ മാഹാത്്മ്യം ലോകം മു!ഴുവന്‍ പടര്‍ന്നു.ഒരിക്കല്‍ കുറെ പുറംനാട്ടുകാര്‍ ആനാട്ട്ിലെത്ത്ി.അവര്‍ സുന്ദരവനങ്ങള്‍ വെട്ട്ിനിരത്തി.തടികള്‍ വനത്ത്ിന് പുറത്ത്യേ്ക്ക് കടത്തി.അതോടെ ആനാടിന് കഷ്ടകാലമായി.രോഗങ്ങള്‍ പടര്‍ന്നു.ഔഷധമായി നുകരാന്‍ സുന്ദരിയിലയുടെ നീര് ലഭിച്ചില്ല.പലരും മരിച്ചു വീണു.അവശേഷിച്ചവര്‍ കാളീദേവിയോട് പ്രാര്‍ത്ഥിച്ചു; ദേവീ രക്ഷിക്കണേ…

കാളികോപിച്ചു.വൃക്ഷങ്ങള്‍ വെട്ട്ിനിരത്തിയും ഔഷധങ്ങള്‍ നശിപ്പിച്ചും തന്റെ മക്കളെ വംശഹത്യ ചെയ്യുന്നതാര്്?
കാളീകോപത്ത്ില്‍ സുന്ദരവനം കിടുങ്ങി.ബംഗാള്‍ ഉള്‍ക്കടല്‍ ഉയര്‍ന്ന് വന്നു.സുന്ദരവനത്ത്ിന് ചുറ്റും വെളളമുയര്‍ന്നു.അങ്ങനെ വനം കൊളളക്കാര്‍ക്ക് വെളളത്താല്‍ വലയം ചെയ്യപ്പെട്ട സുന്ദരദ്വീപുകളിലെത്താന്‍ മാര്‍ഗ്ഗമില്ലാതായി.!വീണ്ടും സുന്ദര്‍ബാനില്‍ ജീവിതം കിളിര്‍ത്തു. ദ്വീപുകളില്‍ വിളഞ്ഞനെല്ലും തുരുത്തുകളിലെ മത്സ്യങ്ങളും അവരുടെ വിശപ്പകറ്റി.

പരിസ്ഥിതി സ്‌നേഹികളുടേയും ഗവേഷകരുടേയും ഇക്കോടൂറിസ്റ്റുകളുടെയും സ്വര്‍ഗ്ഗമാണ് സുന്ദര്‍ബാന്‍.സസ്യ ജന്തു ജീവശാസ്തക്കാരുടെ വിജ്ഞാന കോശ പ്രകാരം ദ്വീപുകളിലൂടെ ഒരു ജൈവാന്വേഷണം നടത്തിയാല്‍ 40 ഇനം വന്യജീവികള്‍,270 ഇനം പക്ഷികള്‍,45 ഇനം ഉരഗജീവികള്‍!,120 ഇനം മത്സ്യങ്ങള്‍,330 ഇനം സസ്യങ്ങള്‍ തുടങ്ങിയവയെയെല്ലാം കാണേണ്ടതാണ്.

എന്നാല്‍ റായ്ഡിഖി മുതല്‍ ബൈകിന്‍ഡ വരെ തീരങ്ങളോട് ഉരുമ്മ്ിനടത്ത്ിയ ജലയാത്രയില്‍ സുന്ദര്‍ബാന്റെ പുകള്‍പ്പെറ്റ ജൈവവൈവിധ്യം കാണാനായില്ല.കടല്‍ക്ഷോഭങ്ങളെ തടഞ്ഞു നിര്‍ത്ത്ിയിരുന്ന കണ്ടല്‍ വനങ്ങള്‍ പലതും നശിച്ച്ിരിക്കുന്നു.ബോട്ടിനോടുരുമ്മി ഒന്നുരണ്ട് തവണ പറക്കും മത്സ്യങ്ങള്‍ പൊങ്ങിവന്നതൊ!ഴിച്ചാല്‍ സുന്ദര്‍ബാനിലെ നാടോടിക്കഥകളില്‍ പറയുന്നതുപോലുളള ‘മീന്‍മ!ഴ’ എവിടെയും കാണാനില്ല.തീരങ്ങളോട് ചേര്‍ന്ന് ആവാസവ്യവസ്ഥയുടെ പിന്നാക്കാവസ്ഥ വിളിച്ചോതുന്ന കുറെ കൂരകളും നിര്‍വ്വ്ികാര ഭാവത്തോടെയുളള മുഖങ്ങളും കണ്ടു.


പ്രശ്‌നം കാലാവസ്ഥാ വ്യതിയാനമോ?
കണ്ടുമുട്ട്ിയവരെല്ലാം പറഞ്ഞത് ഏറെക്കുറെ ഒരേ കാര്യം.
‘ഒന്നും പ!ഴയതുപോലെയല്ല.എന്തൊക്കെയേ സംഭവിക്കാന്‍ പോവുന്നു.’
സുന്ദര്‍ബാന്റെ ആകെ വിസ്തൃതി പതിനായിരം ചതുരശ്ര കിലോമീറ്റര്‍.ഇതിലെ നാലായിരം ചരതുരശ്ര കിലോമീറ്റര്‍ ഇന്ത്യയില്‍. ആരായിരം ചതുരശ്ര കിലോമീറ്റര്‍ ബംഗ്‌ളാദേശില്‍.ഈ അതിവിശാല ഭൂപ്രദേശത്തുവെച്ചാണ് ഗംഗ, ബ്രഹ്മപുത്ര,മേഘ്‌ന നദികള്‍ സംഗമിക്കുന്നത്.സുന്ദര്‍ബാനില്‍ ഉപ്പുവെളള മേഖലകളും ശുദ്ധജലമേഖലകളുമുണ്ട്.കരയും കടലും തടാകവുമുണ്ട്.ഭൂമിശാസ്ത്രപരമായ ഈ പ്രത്യേകതകള്‍ സുന്ദര്‍ബാനെ അതീവ പരിസ്ഥിതി ദുര്‍ബല പ്രദേശമാക്കി.കാലാവസ്ഥയിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ സുന്ദര്‍ബാനെ കശക്കിയെറിയും.കടല്‍ തിരകള്‍ ഭ്രാന്തമായി മുകളിലേയ്ക്ക് ഉയരും.തീരഗ്രാമങ്ങള്‍ വെളളത്തിനടിയിലാവും. കടലിലും കായലിലും നദിയിലും ശ!വങ്ങള്‍ ഒ!ഴുകിനടക്കും.

മരണത്തേക്കാള്‍ ഭീതിതമാണ് മരണഭയത്തോടെയുളള പലായനങ്ങള്‍. രണ്ടായിരത്ത്ി ഒമ്പതിലുണ്ടായ െഎല കൊടുങ്കാറ്റ്ില്‍ സുന്ദര്‍ബാനില്‍ മരിച്ചത് പതിനാിരത്തേളം പേര്‍.ഇന്ത്യക്കും ബംഗ്‌ളാദേശിനുമിടയിലുളള അതിര്‍ത്തിതര്‍ക്കങ്ങളെ കുറിച്ചോ അതിര്‍ത്ത്ിലംഘനങ്ങളെക്കുറിച്ചോ െഎലയ്ക്കറിയേണ്ടതില്ല. െഎല സുന്ദര്‍ബാന്റെ ഇന്ത്യന്‍ മേഖലയിലും ബംഗ്‌ളാദേശ് മേഖലയിലും നാശം വിതച്ചു.പത്ത് ലക്ഷം പേര്‍ ഭവനരഹിതരായി.സുന്ദര്‍ബാനില്‍ മുളച്ചുപൊന്തിയ രോഗങ്ങള്‍ 2 കോടി മനുഷ്യരിലേയ്ക്ക് പടര്‍ന്നു.
സുന്ദര്‍ബാനുകാര്‍ കാത്ത്ിരിക്കുകയാണ്. അടുത്ത ദുരന്തത്തെ നേരിടാനായി.
‘ ശാന്തമായ കാലാവസ്ഥയിലും ഞങ്ങള്‍ ഒറ്റപ്പെട്ടവരാണ്.ഒരു ദുരന്തം വന്നാല്‍ ആര്‍ക്കും രക്ഷപ്പെടാനാവില്ല.കുടുംബങ്ങളെ മറ്റേതെങ്കിലും നഗരങ്ങളിലേയ്ക്ക് പറിച്ചു നടുന്നതിനെക്കുറിച്ച് ആലോചിച്ച്ിരുന്നു.പക്ഷെ ബംഗാളി നഗരങ്ങളിലും ഇപ്പോള്‍ തൊ!ഴിലില്ല.’

എല സുന്ദര്‍ബാന്റെ കാര്‍ഷിക മേഖലയിലുണ്ടാക്കിയ മാറ്റങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്ക്ിയത്‌.െഎല യ്െക്കാപ്പം കയറിയവന്ന ഉപ്പുവെളളം കൃഷിയിടങ്ങളെ ഉപ്പിന്റെ ലവണാംശമുളളളവയാക്കി.വെളളമിറങ്ങിയപ്പോള്‍ കര്‍ഷകര്‍ വിത്ത്പാകി.പക്ഷെ ഒന്നും മുളച്ചുപൊങ്ങിയില്ല. കിളിര്‍ത്തത് കര്‍ഷകരുടെ പരിദേവനങ്ങള്‍ മാത്രം.

സുന്ദര്‍ബനിലെ പത്തരലക്ഷം പേര്‍ താമസിക്കുന്നത് അതീവ അപകടമേഖലയിലും 25 ലക്ഷം പേര്‍ താമസിക്കുന്നത് അപകടമേഖലയിലുമാണെന്ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയിലെ സമുദ്രയാനവിഭാഗം നടത്ത്ിയ പഠനം ചൂണ്ടികാണിക്കുന്നു. സിദര്‍,നാര്‍ഗീസ്,ബിജലി,െഎല എന്ന്ിങ്ങനെ സുന്ദര്‍ബാനില്‍ ആഞ്ഞടിച്ച നാല് ചു!ഴലിക്കാറ്റുകള്‍ ഭൂപ്രദേശത്ത്ിന്റെ ഭൂപടം മാറ്റിവരച്ചു.ക!ഴിഞ്ഞ 120 വര്‍ഷങ്ങള്‍ക്ക്ിടയയില്‍ മേഖലയില്‍ കൊടുങ്കാറ്റിന്റെ തീവ്രതയില്‍ 26% വര്‍ധന ഉണ്ടായി. ഇതിന്റൈയല്ലാം പ്രത്യാഘാതം ഏറ്റവുമധികം പ്രകടമായത് കാര്‍ഷിക മേഖലയിലാണ്.2001മുതല്‍ 2008 വരെയുളള കാലയളവില്‍ ക്യഷിഭൂമിയുടെ ആകെ വിസ്തൃതി 2149 ചതുരശ്ര കിലോമീറ്ററില്‍ നിന്ന് 1691ചതുരശ്ര കിലോമീറ്റര്‍ ആയി ചുരുങ്ങി.മത്സ്യലഭ്യത മൂന്നിലൊന്നായും കുറഞ്ഞു.
കാലാവസ്ഥയെമാത്രം എന്തിന് പ!ഴി പറ്യണം? കാലാവസ്ഥ വ്യതിയാനം മാത്രമായി ദുരന്തങ്ങളോ ദുരിതങ്ങളോ ഉണ്ടാകാറില്ല.പരിസ്ഥിതി ലോലപ്രദേങ്ങളിലെ അനിയന്ത്രിതമായ മാനുഷിക ഇടപെടലുകളാണ് പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നത്.മിനാക,ഹരോയ,സന്തേശ്ഖാലി,ഹില്‍ഗാള്‍ ഗഞ്ച് എന്ന്ീദ്വീപുകള്‍ പരിസ്ഥിതിക്ക്ിണങ്ങാത്ത നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ നേര്‍ചിത്രങ്ങളാണ്.ഇവിടങ്ങളിലെ നീര്‍ത്തടങ്ങള്‍ പലതും നികത്തിയിരിക്കുന്നു.എവിടെ നോക്കിയാലും ആകാശത്തേയ്ക്ക് കരിമ്പുക തളളുന്ന ഇഷ്ടികചൂളകള്‍.നേരത്തെ മത്സ്യം കൃഷിചെയ്തിരുന്ന 70,000 ഹെക്ടറിലെ 2000 ഹെക്ടര്‍ അടുത്ത കാലത്ത് ഇഷ്ടികകളങ്ങളായി മാറി.
കാര്യമായ പരിശോധനയോ പരിസ്ഥിതി ആഘാത പഠനമോ ഒന്നുമില്ലാതെയാണ് ഇഷ്ടികചൂളകള്‍ക്ക് അനുമതി നല്കുന്നത്.ഇതിനും ഒരു ന്യായീകരണം ഉണ്ട്.തൊ!ഴില്‍ നഷ്ടപ്പെടുന്ന സുന്ദര്‍ബാനുകാര്‍ക്ക് ചൂളകള്‍ തൊ!ഴില്‍ നല്കുന്നു.

മുക്ക്ിലും മൂലയിലും മുളച്ചു പൊന്തുന്ന ഇഷ്ടികചൂളകളെക്കുറിച്ചുളള വിമര്‍ശനാത്മക ചോദ്യങ്ങള്‍ക്ക് ദ്വീപുകാര്‍ നല്കിയ മറുചോദ്യ ഇങ്ങനെയായിരുന്നു;

‘പരിസ്ഥിതി പ്രശ്‌നം പറഞ്ഞ് ചൂളകള്‍ അടച്ചുപൂട്ട്ിയാല്‍ തൊ!ഴിലില്ലായ്മ കുടുതല്‍ സങ്കീര്‍ണ്ണമാവില്ലേ?’

ഈ മറുചോദ്യത്തിനും മറുചോദ്യമുണ്ട്;

‘ഇഷ്ടികചൂളകള്‍ തൊ!ഴിലില്ലാ്മ പരിഹരിക്കുമെങ്കില്‍ എന്തിനാണ് സുന്ദര്‍ബാനുകാര്‍ പലായനം ചെയ്യുന്നത് ?’

ഈ ചോദ്യത്ത്ിന് ആരും മറുപടി പറഞ്ഞില്ല.ദ്വീപുകളിലെ ദുരിത ജീവിതത്തിന്റെ ദൈന്യത നി!ഴലിക്കുന്ന നിഷ്‌കളങ്കമായ നോട്ടത്തില്‍ അവരുടെ മറുപടി ഒതുങ്ങി
പലായനങ്ങളുടെ രാഷ്ട്രീയം
അതിര്‍ത്ത്ിലംഘിച്ച് ബോട്ട്ിലും തോണിയിലും !ബംഗ്‌ളാദേശില്‍ നിന്ന് ഇന്ത്യയിലെത്തുന്നവരെ ചുറ്റിപ്പറ്റിയായിരുന്നു എ!ഴുപതുകളിലേയും എണ്‍പതുകളിലേയും പലായനവിവാദങ്ങള്‍.മതവും ജാതിയും വര്‍ഗ്ഗവുമെല്ലാം അക്കാലത്ത് ചര്‍ച്ചാവിഷയമായി.സ്വത്വങ്ങല്‍ക്കപ്പുറത്ത് ഗത്യന്തരമില്ലാതെ നടത്തുന്ന ജീവിത സമരങ്ങളാണ് ഇപ്പോ!ഴത്തെ പലായനങ്ങള്‍.
കൊല്‍ക്കത്തിലെ ജയപ്രകാശ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ചേഞ്ച് അടുത്ത്ിടെ നടത്ത്ിയ സര്‍വ്വെ അനുസരിച്ച് സുന്ദര്‍ബനിലെ തൊ!ഴിലെടുക്കാന്‍ ശേഷിയുളള പുരുഷന്‍മാരിലെ 60% ഇതിനകം തന്നെ ദ്വീപുകളില്‍ നിന്ന് പലായനം ചെയ്തു ക!ഴിഞ്ഞു.കുട്ട്ികളിലെ 20% കൃഷിയിടങ്ങളിലും ജലാശയങ്ങളിലും ഇഷ്ടികചൂളകളിലും ബാലവേലചെയ്യുന്നു.സ്ത്രീകളിലെ പലരുടേയും ജീവിതങ്ങള്‍ ചുവന്നതെരുവുകളിലാണ്.
സന്ധ്യമയങ്ങുന്നതോടെ സുന്ദര്‍ബാന്‍ കുടുതല്‍ സുന്ദരിയാവും.കണ്ടല്‍ വനങ്ങള്‍ക്ക് മുകളിലൂടെ കീ!ഴോട്ട് പതിക്കുന്ന സൂര്യന്‍ നദികളേയും കായലുകളേയും കുളങ്ങളേയും കടലിനേയും ചുവപ്പ്ിക്കും.സുന്ദര്‍ബാനിലെ രാത്രികള്‍ സുരക്ഷിതമല്ല.വിഷപ്പാമ്പുകള്‍ കരയിലിറങ്ങും. ഇരകളെ കിട്ടാതെ വിശന്നുവലഞ്ഞ് മനുഷ്യമാംസം തേടി അലയുന്ന ബംഗാളി കടുവകളുടെ കണ്‍വെട്ടത്തെത്ത്ിയാല്‍ പിന്നെ രക്ഷയില്ല.
‘വേഗം രക്ഷപ്പെട്ടോ.ഇരുട്ടിയാല്‍ സുന്ദര്‍ബന്‍ പിന്നെ താടകയാണ്’
കൊല്ലത്തെ രണ്ട് അന്യസംസ്ഥാന തൊ!ഴിലാളികളുടെ പിതാവായ കൃഷ്ണ മോയ്പിറ്റ് ദ്വീപില്‍ നിന്ന് യാത്രയാക്കി.മടക്കയാത്രയില്‍ അവിചാരിതമായി ബംഗാളിലെ പ്രമുഖമായ ഒരു രാഷ്ട്രീയ നേതാവിനെ കണ്ടുമുട്ടി.മിഡ്‌നാപ്പൂര്‍ മുന്‍ എം പിയും സി പി െഎ നേതാവുമായ പ്രബോധ് പാെണ്ധ.ദില്ലിയില്‍ റിപ്പോര്‍ട്ടറായി ജോലിചെയ്യവെ പാണ്‌ധെയെ പാര്‍ലമെന്റെില്‍ വെച്ച് കണ്ട പരിചയമുണ്ട്.സുന്ദര്‍ബാന്‍ അനുഭവങ്ങളും കേരളത്തിലേയ്ക്ക് തൊ!ഴില്‍തേടിയുളള പലായനങ്ങളുമെല്ലാം ചര്‍ച്ചാവിഷയമായി.
ബംഗാല്‍ രാഷ്ട്രീയത്തിലുണ്ടായ മാറ്റങ്ങളുമായി ബന്ധിപ്പിച്ചാണ് പാെണ്ധ മറുപടി പറഞ്ഞത്.

‘തൊ!ഴിലില്ലായ്മ രുക്ഷമാണ്.ഇത് മുന്‍കൂട്ടികണ്ടാണ് മുന്‍ ഇടതുസര്‍ക്കാര്‍ ഊര്‍ജ്ജിത വ്യവസായവത്ക്കരണം ആരംഭിച്ചത്.പദ്ധതി നടപ്പിലാക്കിയ രീതിയില്‍ ഞങ്ങള്‍ക്ക് വീ!ഴ്ച്ച പറ്റിയെന്നത് ശരിയാണ്.വീ!ഴ്ച്ചകള്‍ തിരുത്ത്ി ശരിയായ രീതിയില്‍ മുന്നോട്ട് പോവുന്നതിനിടയിലാണ് ദേശവിരുദ് ധ ശക്തികളെ വരെ അണിനിരത്തി തൃണമുല്‍, കോണ്‍ഗ്രസ്,ബി ജെ പി പാര്‍ട്ട്ികള്‍ എല്ല്ാം അട്ടിമറിച്ചത്’

സിങ്കൂരിലെ ടാറ്റായുടെ കാര്‍ നിര്‍മ്മാണ ഫാക്ടറിയും നന്ദിഗ്രാമിലെ നിര്‍ദ്ദിഷ്ട വ്യവസായ പദ്ധതിയും യാഥാര്‍ത്ഥ്യമായില്ല.ബുദ്ധദേവ് ഭട്ടാചാര്യയുടെ വ്യവസായനയം ജനങ്ങളെ വിശ്വാസത്ത്ിലെടുത്ത് നടപ്പിലാക്കിയിരുന്നെങ്കില്‍ തൊ!ഴില്‍ തേടി കേരളം ഉള്‍പ്പെടെയുളള സംസ്ഥാനങ്ങളിലേയ്ക്കുളള ബംഗാളികളുടെ പലായനങ്ങള്‍ നിയന്ത്രിക്കാനാവുമായിരുവെന്ന് വിശ്വസിക്കുന്നവര്‍ സുന്ദര്‍ബനില്‍ ഏറെയുണ്ട്.ബംഗാളിന്റെ അഭിമാനമായിരുന്ന കാര്‍ഷിക സമ്പദ് വ്യവസ്ഥ തകര്‍ന്നു.പകരം ആശ്വാസമേകാന്‍ വ്യവസായ മേഖലയോ സേവനമേഖലയോ വളര്‍ന്ന്ില്ല.ഇതോടൊപ്പം തൃണമൂലും ബി. ജെ.പിയും വളര്‍ന്നു.സി.പി.എമ്മിന് തിരിച്ചടിയുണ്ടായി.ഇതെല്ലാം സുന്ദര്‍ബനുണ്ടായ രാഷ്ട്രീയമാറ്റം.

പറയാന്‍ പരിദേവനങ്ങള്‍ ഇനിയും ഏറെയുണ്ട്.എങ്കിലും സുന്ദര്‍ബന്‍ ഇപ്പോ!ഴും സുന്ദരിയാണ്.എപ്പോ!ഴും കണ്ണീര്‍ പൊ!ഴിക്കുന്ന ഒരു അതിസുന്ദരി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News