പ്ലാവ്; ആയിരം ഗുണമുള്ള ഹരിതാഭ നിറയുന്ന ഔഷധസസ്യം

കേരളത്തില്‍ സുലഭമായി ഉണ്ടാകുന്ന ചക്ക ആധുനികതയുടെ ഫലമായി മലയാളികള്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. കൂടുതലും പാഴാക്കി കളയുകയാണു് ചെയ്യുന്നത്.ചക്കയുടെ ഔഷധഗുണം മലയാളികള്‍ ഇപ്പോ!ഴും മനസ്സിലാക്കുന്നുമില്ല എന്നുള്ളതും മറ്റൊരു വസ്തുതയാണ്.ഫലപ്രദമായി വിനിയോഗിച്ചാല്‍ കോടിക്കണക്കിന് രൂപയുടെ വരുമാനം മലയാളികള്‍ക്ക് നേടിത്തരാന്‍ കേരളത്തിന്റെ സ്വന്തം പ്‌ളാവിന് ക!ഴിയും.

ചക്ക സുലഭമായി ലഭിക്കുന്ന കാലഘട്ടം ഏപ്രില്‍ മുതല്‍ ജൂലായ് വരെയാണു്. എന്നാല്‍ ഇതു കേരളത്തില്‍ സാധാരണയല്ല. ചില പ്രത്യേക കാലയളവില്‍ മാത്രം ലഭിക്കുന്നതു മുലവും സൂക്ഷിച്ചു വെയ്ക്കാനുള്ള സാങ്കേതിക വിദ്യയുടെ അഭാവവും ആണു് ചക്ക ഉപയോഗിക്കുന്നതിലെ പ്രശ്‌നങ്ങള്‍. വലിയ അളവില്‍ പ്രത്യേക കാലത്തു മാത്രം ലഭിക്കുന്നതിനാലും, ചെറിയ ചെറിയ കുടുംബങ്ങളായി വീഭജിക്കപ്പെട്ടതിനാലും, മഴക്കാലത്തു വിവിധ രോഗങ്ങള്‍ക്കു ചക്ക കാരണമാകും എന്ന തെറ്റിദ്ധാരണ മൂലവും ആണു് ഇതു് വേണ്ടത്ര ഉപയോഗിക്കപ്പെടാതെ പോകുന്നതു്. മാരകമായ കീടനാശിനികള്‍ പ്രയോഗിച്ചു് വിളയിച്ചു് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നു എത്തിക്കുന്ന പച്ചക്കറികള്‍ ഉപയോഗിക്കുന്നതിനു പകരം വിവിധ രൂപത്തില്‍ ഭക്ഷണാവശ്യത്തിനു് ചക്ക ഉപയോഗിക്കാനുള്ള അവബോധം ഇനിയും ഉണ്ടാകേണ്ടതുണ്ട്.

ചക്ക ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ചില വിഭവങ്ങള്‍ ഇതാ.അതില്‍ നിന്ന് ലഭിക്കുന്ന ഔഷധഗുണങ്ങളും.

ചക്കക്കുരു

ചക്കക്കുരുവില്‍ ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ചക്കക്കുരുവില്‍ നിന്നാണ് പ്ലാവിന്‍ തൈകള്‍ ഉത്പാദിപ്പിക്കുന്നത്. ചക്കക്കുരുവും ഭക്ഷ്യയോഗ്യമാണ്. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും വയ്ക്കാവുന്നതാണ്. പഴയ കാലത്ത് ചക്കക്കുരുകള്‍ മാസങ്ങളോളം കേട് വരാതിരിക്കാന്‍ മണ്ണില്‍ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്.

ഇടിച്ചക്ക

വലുതാവാന്‍ തുടങ്ങുന്നതിനുമുമ്പുള്ള പരുവമാണ് ഇടിച്ചക്ക .ഇടിച്ചക്ക ഉപയോഗിച്ചുള്ള ഏറ്റവും പ്രധാനപ്പെട്ട വിഭവമാണ് ഇടിച്ചക്ക തോരന്‍

പിഞ്ചു ചക്ക പുറംതോടു മാത്രം ചെത്തിക്കളഞ്ഞ് ശേഷം മറ്റെല്ലാ ഭാഗങ്ങളും ചേര്‍ത്തു ചെറു കഷണങ്ങളാക്കി വെള്ളം ചേര്‍ത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുന്നു. വെന്ത കഷണങ്ങള്‍ അരകല്ലില്‍ അല്ലെങ്കില്‍ ഉരലില്‍ ഇട്ടു് ഇടിച്ചു പൊടിയാക്കി തോരന്‍ വെയ്ക്കുന്നു. അതു കൊണ്ടാണു് ഇടിച്ചക്കത്തോരന്‍ എന്നും ഈ പരുവത്തിലുള്ള ചക്കയ്ക്കു ഇടിച്ചക്ക എന്നും പേരു വന്നതു്.പുറം തോടുകളഞ്ഞ പിഞ്ചു ചക്ക കൊത്തി അരിഞ്ഞും തോരന്‍ വെയ്ക്കുന്നു. ഇങ്ങനെയുണ്ടാക്കുന്ന തോരന്‍ പരമാവധി വെള്ളം വറ്റിച്ചു് തോരനാക്കിയാല്‍ ദിവസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണു്.സ്വാദിഷ്ടമായ ഒരു വിഭവമാണ് ഇടിച്ചക്ക തോരന്‍.

ചക്കവരട്ടി,ചക്കപ്പായസം,ചക്ക അട,ചക്ക ഉപ്പേരി തുടങ്ങി സ്വാദിഷ്ടമായ നിരവധി വിഭവങ്ങളും ചക്കയില്‍ നിന്ന് ഉണ്ടാക്കാനാകുമെങ്കിലും അതൊന്നും ഫലപ്രദമായി ഉപയോഗിക്കാന്‍ മലയാളികള്‍ തയ്യാറാകുന്നില്ല.

തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുത്തു് കുടുംബശ്രീകള്‍, മറ്റു സൂക്ഷ്മതല സംഘടനകള്‍ തുടങ്ങിയവയുടെ സഹായത്തോടെ നാട്ടിന്‍ പുറങ്ങളില്‍ സംരംഭങ്ങള്‍ ആരംഭിച്ചു് വ്യാവസായികമായി ചക്ക ഉല്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള പരിശീലനം നല്കിയാല്‍ നിരവധിപേര്‍ക്ക് സ്വയംതൊ!ഴില്‍ കണ്ടെത്താനും ആകും. പരമ്പരാഗത അറിവുകള്‍ പ്രയോജനപ്പെടുത്തുന്നതോടൊപ്പം പഴവര്‍ഗ്ഗ സംരക്ഷണത്തിനുള്ള ആധുനിക സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്താന്‍ ക!ഴിഞ്ഞാല്‍ വലിയ നേട്ടങ്ങള്‍ തന്നെ ഉണ്ടാക്കാം.കൂടാതെ വിഷാംശം കലര്‍ന്നു് മറുനാട്ടില്‍ നിന്നു ലഭ്യമാകുന്ന ഭക്ഷ്യവിഭവങ്ങള്‍ക്കു ബദല്‍ ആവിഷ്‌കരിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here