‘പള്ളിയില്ല, കുറച്ച് മുസ്ലിംങ്ങള്‍ മാത്രമേയുള്ളൂ’; ജമാല്‍പുരിന്റെ പേരുമാറ്റി രാംപുരാക്കണമെന്ന് ഗോരക്ഷാ ദള്‍ നേതാവിന്റെ ആവശ്യം

നവ്‌സാരി: മുസ്ലിംങ്ങള്‍ കുറവായതിനാല്‍ ജമാല്‍പുര്‍ എന്ന പേരുമാറ്റി രാംപുര്‍ എന്നാക്കണമെന്ന വാദവുമായി പഞ്ചായത്തംഗമാണ് രംഗത്തെത്തിയത്. ബിഹാറിലെ ജമാല്‍പുരിന്റെ പേരുമാറ്റണമെന്ന ആവശ്യവുമായി ഗ്രാമസഭാംഗം പ്രത്യൂഷ് പാട്ടേലാണ് രംഗത്തെത്തിയിരിക്കുന്നത്.

ഗ്രാമസഭയില്‍ പ്രത്യൂഷ് പാട്ടേല്‍ ആവശ്യമുന്നയിക്കുകയും ചെയ്തു. ഗോരക്ഷാ ദള്‍ നേതാവ് കൂടിയാണ് പ്രത്യുഷ്. ഇവിടെ മാംസാഹാരങ്ങള്‍ പൂര്‍ണമായും നിരോധിക്കണമെന്ന ആവശ്യവും ഇയാള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഗ്രാമസഭയില്‍ അംഗങ്ങള്‍ നിര്‍ദേശത്തെ എതിര്‍ത്തിട്ടുണ്ട്.
എന്തായാലും ജമാല്‍പൂരിന്റെ പേര് മാറ്റണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പ്രത്യുഷ്.

പഞ്ചായത്ത് ബോര്‍ഡ് മീറ്റിങില്‍ ആവശ്യം ഉന്നയിക്കാനുള്ള തീരുമാനത്തിലാണ് ഗോരക്ഷാ ദള്‍ നേതാവ്. ഗ്രാമത്തില്‍ ആകെ മൂന്ന് മുസ്‌ലിം വീടുകള്‍ മാത്രമാണുള്ളതെന്നും ഒരു പള്ളി പോലുമില്ലെന്നുമാണ് പ്രത്യുഷിന്റെ വാദം. ഡല്‍ഹിയിലും കശ്മീരിലും നിരവധി സ്ഥലങ്ങളുടെ പേരുമാറ്റിയതിന്റെ ആവേശവും ഗോരക്ഷാ നേതാവിനുണ്ട്.

അതേസമയം പേരുമാറ്റം ഗ്രാമവാസികള്‍ അംഗീകരിക്കില്ലെന്ന നിലപാടാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നവ്‌സാരി ചാംപെറിന്. ദേശായി, കോലി, കന്‍പി പാട്ടേല്‍ വിഭാഗക്കാര്‍ കൂടുതലുള്ള ഗ്രാമമാണ് ജമാല്‍പൂര്‍. ഗ്രാമവാസികള്‍ക്ക് പേരില്‍ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെയും ഇത്തരം ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ജനങ്ങള്‍ നിര്‍ദ്ദേശം തള്ളിക്കളയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here