മെസിക്ക് ഇനി മാഗല്യം തന്തുനാനെനാ

ഒടുവില്‍ മെസി തീരുമാനിച്ചു ഇനി വിവാഹമാകാം. ഈ മാസം 30 നാണ് അര്‍ജന്റീനിയന്‍ ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ വിവാഹം. കാമുകി അന്റോനെല്ല റൊക്കൂസോയാണ് വധു. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ലാറ്റിനമേരിക്ക കണ്ട ഈ ദശാബ്ദത്തിലെ വലുതും വിപുലവുമായ വിവാഹച്ചടങ്ങുകള്‍ക്കാണ് മെസിയുടെ ജന്മദേശമായ റൊസാരിയോ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

കൊളംബിയന്‍ പോപ് ഗായികയും ജറാര്‍ഡ് പിക്വെയുടെ ഭാര്യയുമായ ഷക്കീറ, ബാഴ്സ ടീമിലെ സഹതാരങ്ങളായ നെയ്മര്‍, സുവാരസ്, സെസ്‌ക് ഫാബ്രിഗസ്, സാവി ഫെര്‍ണാണ്ടസ് , ഇനിയസ്റ്റ തുടങ്ങി നിരവധി പ്രമുഖതാരങ്ങളെല്ലാം വിവാഹത്തിനെത്തും. ഈമാസം ഇരുപത്തിനാലിന് മെസ്സിക്ക് മുപ്പത് വയസ്സാവും. രണ്ട് മക്കളുടെ സാന്നിധ്യത്തിലാണ് വിവാഹം എന്നതാണ് മറ്റൊരു പ്രത്യേകത.

സ്പാനിഷ് ഡിസൈനര്‍ റോസ ക്ലാര ഡിസൈന്‍ ചെയ്ത പ്രത്യേക വസ്ത്രമാണ് മെസി ധരിക്കുക. വിവാഹത്തിന് കിട്ടുന്ന സമ്മാനങ്ങള്‍ മെസിയുടെ സന്നദ്ധ സംഘടനയായ ലിയോ മെസി ഫൗണ്ടേഷന് നല്‍കും. കായിക ലോകം ഉറ്റുനോക്കുന്ന വിവാഹത്തിനായി വലിയ ഒരുക്കങ്ങളാണ് നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News