റോയൽ എൻഫീൽഡ് പ്രേമികൾക്കിതാ സന്തോഷ വാർത്ത - Kairalinewsonline.com
Automobile

റോയൽ എൻഫീൽഡ് പ്രേമികൾക്കിതാ സന്തോഷ വാർത്ത

ഇതില്‍ റൈഡിങ്​ സമയം, വേഗത,പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിന്‍റ്​ നല്‍കും

റോയല്‍ എന്‍ഫീല്‍ഡ്​ ആരാധകര്‍ക്കായി കമ്പനി ബൈക്ക്​ റൈഡിങ്​ മല്‍സരം സംഘടിപ്പിക്കുന്നു. ആരാധകരെ ത്രസിപ്പിക്കാന്‍ സ്​ക്രാമ്ബിള്‍ എന്ന പേരില്‍ ടീം ഇവന്‍റാണ്​ സംഘടിപ്പിക്കുന്നത്​​​. വിവിധ വിഭാഗങ്ങളില്‍ മല്‍സരങ്ങള്‍ നടത്തും.

ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ ജൂണ്‍ 14 മുതല്‍ 18 വരെയാണ്​ പരിപാടി. റൈഡറെ ഏല്ലാതരത്തിലും പരീക്ഷിക്കുന്നതാവും മല്‍സരമെന്നാണ്​ സൂചന. വിവിധ ടറൈനുകളില്‍ മല്‍സരത്തിനിടെ ഇവര്‍ക്ക്​ ബൈക്കോടിക്കേണ്ടി വരും.

പുരഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും വ്യത്യസ്​ത വിഭാഗങ്ങളിലായാണ്​ മല്‍സരം സംഘടിപ്പിക്കുന്നത്​. ഒരു ടീമില്‍ രണ്ട്​ അംഗങ്ങളാവും ഉണ്ടാവുക.വിവിധ വെല്ലുവിളികള്‍ ഇവര്‍ക്കായി നല്‍കും. ഇതില്‍ റൈഡിങ്​ സമയം, വേഗത,പിന്നിട്ട ദൂരം എന്നിവ വിലയിരുത്തി പോയിന്‍റ്​ നല്‍കും. ഇത്തരത്തില്‍ കൂടുതല്‍ പോയിന്‍റുകള്‍ ലഭിക്കുന്നവരാവും മല്‍സരത്തില്‍ വിജയിക്കുക.​ മല്‍സരത്തിനായി ഇപ്പോള്‍ രജിസ്​റ്റര്‍ ചെയ്യാമെന്നാണ്​ റോയല്‍ എന്‍ഫീല്‍ഡ്​ അറിച്ചിരിക്കുന്നത്​.

To Top