മുഖ്യമന്ത്രിയുടെ കല്യാണക്കുറിയും; കാലത്തിനു മുന്നിലെ ചില ഓര്‍മ്മപ്പെടുത്തലുകളും

ചിലരുടെ കല്യാണക്കുറികള്‍ അങ്ങനെയാണ്. അത് കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാകും

ഇത് മുഖ്യമന്ത്രി പിണറായി വിജയന്റെ കല്യാണക്കുറി. 1979 സെപ്തംബര്‍ രണ്ടാം തീയതി നടന്ന വിവാഹത്തിലേക്കുള്ള ക്ഷണക്കത്ത്. അടിയന്തിരാവസ്ഥയിലേറ്റ കൊടിയ മര്‍ദ്ദനത്തിന്റെ ഓര്‍മ്മകള്‍ കൂടി ഈ കത്ത് പേറുന്നു. അടിയന്തിരാവസ്ഥക്കാലത്തെ പത്തൊന്‍പത് മാസം നീണ്ട ജയില്‍വാസത്തിനും കൊടിയ മര്‍ദ്ദനത്തിനും ശേഷമായിരുന്നു പിണറായിയുടെ വിവാഹം.

അന്നത്തെ ആഭ്യന്ത്യര മന്ത്രിയായിരുന്ന കെ.കരുണാകരനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മര്‍ദ്ദനത്തിന്റെ ബാക്കി പത്രമായ ചോര പുരണ്ട ഷര്‍ട്ടുയര്‍ത്തി നിയമസഭയില്‍ നടത്തിയ വികാരഭരിതമായ പ്രസംഗവും അന്നത്തെ കാലത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.

വിവാഹിതനാകുമ്പോള്‍ കൂത്തുപറമ്പ് എം.എല്‍.എയും കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയന്‍. അടിയന്തിരാവസ്ഥയിലെ മര്‍ദ്ദനങ്ങള്‍ക്കുശേഷം വിവാഹത്തിനു മുമ്പ്് പുതിയ വീട്ടിലേക്ക് താമസം മാറിയിരുന്നതായി ഭാര്യ കമല വിജയന്‍ ഓര്‍ക്കുന്നു.

അന്ന് സി.പി.എ.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന ചടയന്‍ ഗോവിന്ദന്റെ പേരിലാണ് കല്യാണക്കുറി. സ. പിണറായി വിജയനും തൈക്കണ്ടിയില്‍ ആണ്ടിമാഷുടെ മകള്‍ ടി.കമലയും 1979 സെപ്തംബര്‍ 2ാം തീയതി തലശ്ശേരി ടൗണ്‍ ഹാളില്‍ വച്ച് നടക്കുന്നതാണ്. താങ്കളുടെ സാന്നിദ്ധ്യം അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ലളിതമായ കല്യാണക്കത്തിലെ വാചകങ്ങള്‍.

വിവാഹത്തിന്റെ മുഖ്യ പരികര്‍മ്മി ഇ.കെ.നായനാരായിരുന്നു വെന്നും കമല വിജയന്‍ ഓര്‍ക്കുന്നു. പരസ്പരം മാലയിട്ടുകൊണ്ടായിരുന്നു വിവാഹം. അന്നത്തെ സി.പി.എം.ന്റെ പ്രമുഖ നേതാക്കളായ ഇ.കെ.നായനാര്‍, ചടയന്‍ ഗോവിന്ദന്‍, എം.വി.രാഘവല്‍ തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നതായും കമല ഓര്‍ക്കുന്നു. ചായയും പലഹാരവുമായിരുന്നു അതിഥികള്‍ക്ക് നല്‍കിയത്. ഈ കല്യാണക്കുറിയിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News