ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി എസ്എഫ്‌ഐ; കേന്ദ്രത്തിന്റെ വിലക്കുകള്‍ മറികടന്ന് കാലടി സര്‍വകലാശാലയില്‍ ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു

കൊച്ചി: പത്താമത് കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചലച്ചിത്ര മേളയില്‍ നിന്ന് വിലക്കിയ സിനിമകള്‍ എസ്എഫ്‌ഫെയുടെ നേതൃത്വത്തില്‍ കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ പ്രദര്‍ശിപ്പിച്ചു. രോഹിത് വെമുല ,കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകളാണ്  പ്രദര്‍ശിപ്പിച്ചത്. കേന്ദ്ര സര്‍ക്കാര്‍ വിലക്കിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനെത്തിയ പൊലീസിനെ പ്രതിഷേധത്തിലൂടെ വിദ്യാര്‍ഥികള്‍ മടക്കി. ജെഎന്‍യു വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമകള്‍ നാളെ പ്രദര്‍ശിപ്പിക്കുമെന്ന് ഓള്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

വൈകിട്ട് ഏഴോടെ ക്യാമ്പസിലെ കനകധാര ആഡിറ്റോറിയത്തില്‍ നടന്ന പ്രദശനത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ക്യാമ്പസിനുള്ളില്‍ എത്തിയ പൊലീസ് പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നുണ്ടായ ശക്തമായ ചെറുത്തുനില്‍പ്പിനെ തടുര്‍ന്ന് പൊലീസ് പിന്തിരിഞ്ഞു.

രോഹിത് വെമുലയുടെ രക്തസാക്ഷിത്വം അടയാളപ്പെടുത്തിയ ഹൈദ്രബാദ് സെന്‍ട്രല്‍ സര്‍വ്വകലാശാലയിലെ ക്യാമ്പസിന്റെ പ്രമേയമാണ് പി എന്‍ രാമചന്ദ്രന്റെ ‘ദി അണ്‍ബെയ്‌റബില്‍ ബീയിംങ് ഓഫ് ലൈറ്റ്‌നെസ്’ പറയുന്നത്. കശ്മീരിനെക്കുറിച്ച് എന്‍ സി ഫാസില്‍ ഷോണ്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററിയാണ് ‘ഇന്‍ ദി ഷെയ്ഡ് ഓഫ് ഫാളന്‍ ചിനാര്‍’. ഈ രണ്ടു ചിത്രങ്ങളാണ് ഇന്ന് പ്രദര്‍ശിപ്പിച്ചത്.
നാളെ പ്രദര്‍ശിപ്പിക്കുന്ന കാത്തു ലൂക്കോസിന്റെ ‘മാര്‍ച്ച് മാര്‍ച്ച് മാര്‍ച്ച് എന്ന ഹ്രസ്വചിത്രം ഫെബ്രുവരി 9നു ശേഷമുള്ള സമരമുഖരിതമായ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകാലശാലയിലെ രാജ്യം ശ്രദ്ധിച്ച സമരമുന്നേറ്റങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here