നിങ്ങളുടെ ഫോണില്‍ ജൂണ്‍ 30 തിനുശേഷം ഒരു പക്ഷേ വാട്‌സ്ആപ് ലഭിക്കില്ല - Kairalinewsonline.com
Application

നിങ്ങളുടെ ഫോണില്‍ ജൂണ്‍ 30 തിനുശേഷം ഒരു പക്ഷേ വാട്‌സ്ആപ് ലഭിക്കില്ല

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാന്‍ വാട്‌സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്

പഴയ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ ഇനി വാട്‌സ് ആപ്സപ്പോര്‍ട്ടാവുകയില്ല. നോക്കിയ എസ് 40,നോക്കിയ എസ് 60,ബ്ലാക്ക് ബെറി ഒഎസ്,ബ്ലാക്ക് ബെറി10 ഫോണുകളിലെ സേവനങ്ങളാണ് 30 മുതല്‍ നിര്‍ത്തിവെച്ചിരിക്കുന്നത്.

പഴയ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഹാന്‍ഡ്‌സെറ്റുകളെല്ലാം പുതിയ ഒഎസിലേക്ക് മാറാന്‍ വാട്‌സാപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുതലാണ് പഴയ ഒ എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ് ആപ് പിന്‍ വലിച്ചു തുടങ്ങിയത്.

To Top