വര്‍ഷം 18 കഴിഞ്ഞു; സുരേഷേട്ടാ ഇനിയെങ്കിലും ആ സത്യം തുറന്നു പറയണം; സുരേഷ്‌ഗോപിയുടെ ഫേസ്ബുക്ക് പേജില്‍ ചര്‍ച്ച സജീവം

മലയാള സിനിമയില്‍ വമ്പന്‍ ഹിറ്റായി മാറിയ ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബേത്‌ലഹേം. 1998 ലെ ഓണക്കാലത്ത് തീയറ്ററുകളില്‍ ഉത്സവം തീര്‍ത്ത സിബിമലയില്‍ ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കും ജയറാമിനും മഞ്ജുവാര്യര്‍ക്കുമൊപ്പം മോഹന്‍ലാലും അണിനിരന്നു. വര്‍ഷം 18 കഴിഞ്ഞിട്ടും ബേത്‌ലഹേമിലെ സമ്മര്‍ ചലച്ചിത്രപ്രേമികളില്‍ വിസ്മയമായി തുടരുകയാണ്.

ജയറാമിന് പൂച്ചക്കുട്ടിയെ അയച്ച നായിക ആരാണെന്ന സംശയം ഇന്നും ഏവരിലും ബാക്കിയാണ്. സംവിധിയകനും താരങ്ങളും നാളിതുവരെ ആ രഹസ്യം പരസ്യമാക്കിയിട്ടുമില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപി ചിത്രത്തിന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് പൂച്ച സംശയം വീണ്ടും തലപൊക്കിയത്.

നൊസ്റ്റാള്‍ജിയ എന്ന തലക്കെട്ടില്‍ സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ലൊക്കേഷനില്‍നിന്നുളള ചിത്രമാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയതത്. കമന്റുമായി നിറയുന്ന ഏവര്‍ക്കും പങ്കുവെയ്ക്കാനുള്ളത് ഒരേ ഒരു ചോദ്യം മാത്രം.

ജയറാമിന് പൂച്ചക്കൂട്ടിയെ പാര്‍സല്‍ ആയി അയച്ചുകൊടുത്തതാര്? സുരേഷേട്ടാ ഇനിയെങ്കിലും താങ്കള്‍ ആ സത്യം തുറന്നു പറയണം. ഇതുപോലെ ഒരു സസ്‌പെന്‍സ് വേറെ ഒരു മലയാള സിനിമയിലും ഞാന്‍ കണ്ടിട്ടില്ലെന്നും കമന്റുണ്ട്. സുരേഷ് ഗോപിയെങ്കിലും ആ സത്യം തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News