ലോകത്തെ ഞെട്ടിച്ച് ഷാരുഖും സല്‍മാനും അക്ഷയ്കുമാറും

ലോകത്തെ ഏറ്റവും സമ്പന്നരായ താരങ്ങളുടെ പട്ടികയില്‍ ബോളിവുഡ് രാജാക്കന്മാരായ ഷാരുഖ് ഖാനും സല്‍മാന്‍ ഖാനും ,അക്ഷയ് കുമാറും . ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് ബോളിവുഡിലെ താരരാജാക്കന്മാര്‍ ഇടംനേടിയിരിക്കുന്നത് . 38 മില്യണ്‍ യു എസ് ഡോളര്‍ ,അതായത് ഏകദേശം 245 കോടി രൂപയുടെ ആസ്തിയുമായി ഷാറുഖ് ഖാന്‍ പട്ടികയില്‍ 65-ാം സ്ഥാനത്താണുള്ളത് .

71-ാം സ്ഥാനത്താണ് സല്‍മാന്‍ ഖാനുള്ളത്. 37 മില്യണ്‍ ഡോളറാണ് സല്‍മാന്‍ഖാന്റെ ആസ്തി. 35.5 മില്യണ്‍ ഡോളര്‍ ആസ്തിയുമായി 80-ാം സ്ഥാനത്താണ് അക്ഷയ് കുമാറുള്ളത്. അമേരിക്കന്‍ ഗായകന്‍ സിയാന്‍ കോംപ്‌സാണ് പട്ടികയില്‍ ഒന്നാമത്. 130 മില്യണ്‍ യു.എസ് ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. 105 മില്യണ്‍ യു.എസ് ഡോളറാണ് രണ്ടാം സ്ഥാനത്തുള്ള ഗായിക ബിയണ്‍സിന്റെ സമ്പാദ്യം. കഴിഞ്ഞ വര്‍ഷം പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന അമിതാഭ് ബച്ചന് ഇത്തവണ ഇടം പിടിക്കാനായില്ല .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News