ഇന്‍ഫോപാര്‍ക്കില്‍ നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു

കൊച്ചി:  കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മുന്നറിയിപ്പോ, നോട്ടിസോ നല്‍കാതെ ഐടി ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചു വിട്ടു. അമേരിക്കന്‍ കമ്പനിയായ സെറോക്സിന്റെ സഹസ്ഥാപനമായ കോണ്ടുവന്റ് കമ്പനിയാണ് മാനദണ്ഡം ഒന്നും പാലിക്കാതെ 30 ജീവനക്കാരെ പിരിച്ചുവിട്ടത്.

ഡാട്ട്നെറ്റ് ജാവാ ഡെവലപ്പ്മെന്റ് ടീമായ ബക്കില്‍ നിന്ന് മാത്രം 14 പേരെ പിരിച്ചുവിട്ടു. ഇതോടെ ഇന്‍ഫോപാര്‍ക്കില്‍ വിവിധ കമ്പനികളില്‍ നിന്ന് കഴിഞ്ഞിടെ പിരിച്ചുവിട്ട ജീവനക്കാരുടെ എണ്ണം അഞ്ഞൂറിലേറെയായി. ടിസിഎസില്‍ നിന്ന് മാത്രം 200 പേരെ പിരിച്ചുവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here