കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ആര്‍എസ്എസിന്റെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍; ആക്രമണങ്ങള്‍ അമിത്ഷായുടെ നിര്‍ദേശത്തില്‍

കോഴിക്കോട്: കേരളത്തില്‍ കലാപമുണ്ടാക്കാനാണ് ആര്‍എസ്എസിന്റെ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഐഎം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതാണ് ആര്‍എസ്എസിനെ പ്രകോപിപ്പിക്കുന്നതെന്നും ആര്‍എസ്എസും ബിജെപിയും ആക്രമണങ്ങള്‍ നടത്തുന്നത് അമിത്ഷായുടെ നിര്‍ദേശപ്രകാരമാണെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഫീസിലേക്ക് ബോബെറിഞ്ഞത് മോഹനന്‍ മാസ്റ്ററെ വധിക്കാനാണെന്നും കോടിയേരി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here