സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ചര്‍ച്ച ഇന്ന്

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം സംബന്ധിച്ച് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തും. മെഡിക്കല്‍, ഡെന്റല്‍, ആയുര്‍വേദ മാനേജ്‌മെന്റുകളുമായാണ് ചര്‍ച്ച നടത്തുക.  ഉയര്‍ന്ന ഫീസ് വേണമെന്ന മാനേജ്‌മെന്റുകളുടെ ആവശ്യം സര്‍ക്കാര്‍ നേരത്തേ തള്ളിയിരുന്നു.

നീറ്റ് പട്ടികയുടെ അടിസ്ഥാനത്തിലുള്ള പ്രവേശനത്തിന് ഏകീകൃത ഫീസ് വേണമെന്നാണ് മാനെജ്‌മെന്റുകളുടെ നിലപാട്. ഫീ റെഗുലെറ്ററി കമ്മീഷന്‍ നിര്‍ദേശിക്കുന്ന ഫീസ് മാത്രമെ അനുവദിക്കു എന്നതാണ് സര്‍ക്കാര്‍ നിലപാട്. ആരോഗ്യ മന്ത്രിയുമായി നടക്കുന്ന ചര്‍ച്ചയില്‍ മെഡിക്കല്‍, ഡെന്റല്‍, ക്രിസ്ത്യന്‍ മാനെജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികള്‍ പങ്കെടുക്കും.

അതേ സമയം സ്വാശ്രയ എന്‍ജിനിയറിങ് മാനെജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഇന്ന് കരാര്‍ ഒപ്പിടും. കഴിഞ്ഞ വര്‍ഷത്തെ ഫീസ്ഘടനയില്‍ മാറ്റമില്ല.ഈ മാസം അവസാനത്തോടെ എന്‍ജിനിയറിങ് പ്രവേശന നടപടികള്‍ ആരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News