മധ്യപ്രദേശില്‍ സര്‍ക്കാര്‍ ധനസഹായം വെടിയേറ്റ് മരിച്ച കര്‍ഷക കുടുബങ്ങള്‍ നിരസിച്ചു; വേണ്ടത് കര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം

കര്‍ഷകരോഷം അണപൊട്ടിയൊഴുകുന്ന മധ്യപ്രദേശില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ധനസഹായം പോലും നിരസിച്ചു പ്രതിഷേധിക്കുകയാണ് വെടിയേറ്റ് മരിച്ച കര്‍ഷക കുടുബങ്ങള്‍.  കാര്‍ഷിക പ്രതിസന്ധിക്ക് പരിഹാരം കാണാതെ യാതൊരു സര്‍ക്കാര്‍ ഔദാര്യവും വേണ്ടെന്ന് കുടുംബാഗങ്ങള്‍ വ്യക്തമാക്കി.

ഇതിനിടയില്‍ കേസില്‍ പ്രതി ചേര്‍ക്കാതിരിക്കാന്‍ പോലീസ് പണം ആവശ്യപെടുന്നതിന്റെ ഭീതിയിലാണ് കര്‍ഷകര്‍. ഭക്ഷ്യ ഇറക്കുമതി വര്‍ധിച്ചതോടെ രാജ്യത്ത് പ്രദേശിക ഇനങ്ങളുടെ വില കുത്തനെ ഇടിഞ്ഞു.150 രൂപ കിലോയക്ക് വിറ്റിരുന്ന വെളുത്തുള്ളി 10 രൂപയക്ക് വില്‍ക്കുകയാണ് മധ്യപ്രദേശിലെ കര്‍ഷകര്‍.

മുടക്ക് മുതല്‍ ലഭിക്കാതായതോടെ കിലോക്കണക്കിന് വെളുത്തുള്ളി എന്ത് ചെയ്യണമെന്ന് അറിയാതെ നട്ടം തിരക്കുകയാണ് കര്‍ഷകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News