യുവതിയെ ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ യുവജന കമ്മീഷന്‍ കേസെടുത്തു; ഏഴു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം

തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവ് നിരന്തരം ആക്രമിക്കുകയും ആസിഡ് ഒഴിച്ച് കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ സംസ്ഥാന യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയെക്കുറിച്ച് ഏഴു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കൊല്ലം ജില്ലാ പൊലീസ് മേധാവിയോട് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം ആവശ്യപ്പെട്ടു.

ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം. പിറവന്തൂര്‍ സ്വദേശി ധന്യ കൃഷ്ണനാണ് ഭര്‍ത്താവിന്റെ ആക്രമണത്തിന് ഇരയായത്. യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയതിന് ശേഷമാണ് ഭര്‍ത്താവ് ബിനുകുമാര്‍ ആസിഡ് ഒഴിച്ചത്.

സംഭവത്തോടെ ഒളിവില്‍ പോയ ഭര്‍ത്താവ് ബിനു കുമാറിനായി പൊലീസ് അന്വേഷണം തുടരുകയാണ്. സ്ത്രീധനത്തിന്റെ പേരില്‍ ധന്യയെ ബിനുകുമാര്‍ നിരന്തരം ആക്രമിക്കാറുണ്ടായിരുന്നെന്നാണ് അടുത്തബന്ധുക്കള്‍ നല്‍കുന്ന വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News