കൊച്ചി മെട്രോ യാത്രക്കാരെ സഹായിക്കാനായി ‘കൊച്ചി വണ്‍ ആപ്പും’

കൊച്ചി മെട്രോ യാത്രകര്‍ക്ക് സഹായകരമാകുന്ന ‘കൊച്ചി 1 ആപ്പ്’ മെട്രോ ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കും. മെട്രോയുടെയും അനുബന്ധ സര്‍വീസുകളുടെയും യാത്രാസമയം, ടിക്കറ്റ് ബുക്കിംഗ് എന്നിവക്കൊപ്പം നഗരത്തില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് ഗുണകരമാകുന്ന പ്രധാന വിവരങ്ങളും ആപ്പില്‍ ലഭ്യമാകും.

മെട്രോയിലും അനുബന്ധ ഗതാഗതസംവിധാനങ്ങളിലും യാത്രചെയ്യാന്‍ സഹായിക്കുന്ന എടിഎം കാര്‍ഡിന്റെ മാതൃകയിലുള്ള ‘കൊച്ചി1 കാര്‍ഡും’ ചടങ്ങില്‍ പുറത്തിറക്കും. സ്ഥിരം യാത്രക്കാരെ ലക്ഷ്യമിട്ടുള്ളതാണ് കൊച്ചി1 കാര്‍ഡ്. ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്തുവാങ്ങാവുന്നതാണ്. 150 രൂപയാണ് തുക. പണം തീരുമ്പോള്‍ കാര്‍ഡ് ചാര്‍ജ് ചെയ്‌തെടുക്കാം.

ശനിയാഴ്ച രാവിലെ 11നാണ് മെട്രോയുടെ ഉദ്ഘാടനം നടക്കുന്നത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോ മീറ്റര്‍ റൂട്ടിലാണ് ആദ്യഘട്ടത്തില്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 11 സ്റ്റേഷനുകളാണ് ഈ റൂട്ടിലുള്ളത്. അടുത്ത ഘട്ടത്തില്‍ തൃപ്പൂണിത്തുറ, ഇന്‍ഫോപാര്‍ക്ക്, നെടുമ്പാശേരി എന്നിവിടങ്ങളിലേക്കും മെട്രോ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News