പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറഞ്ഞു; ഇനി ദിവസവും മാറ്റം - Kairalinewsonline.com
Business

പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറഞ്ഞു; ഇനി ദിവസവും മാറ്റം

വെള്ളിയാഴ്ച്ച മുതല്‍ ഇന്ധനവില ദിനംപ്രതി മാറുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു

ദില്ലി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ കുറച്ചു. പെട്രോള്‍ ലിറ്ററിന് 1.12 രൂപയും ഡീസലിന് 1.24 രൂപയുമാണ് കുറച്ചത്. പുതുക്കിയ വില ഇന്ന് അര്‍ധരാത്രി പ്രാബല്യത്തില്‍ വരും.

വെള്ളിയാഴ്ച്ച മുതല്‍ ഇന്ധനവില ദിനംപ്രതി മാറുമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. രാജ്യാന്തര വിപണിയിലെ വിലയും രൂപയുടെ വിനിമയ മൂല്യവും കണക്കിലെടുത്താണ് വില നിശ്ചയിക്കുന്നത്. തെരഞ്ഞെടുത്ത അഞ്ച് നഗരങ്ങളില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കിയ തീരുമാനം രാജ്യവ്യാപകമായി നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

മുന്‍പ് 15 ദിവസം കൂടുമ്പോള്‍ ഇന്ധനവില പുതുക്കുന്ന രീതിയായിരുന്നു.

To Top