കൊല്ലത്ത് ബ്ലീച്ചിംങ് പൗഡറുമായെത്തിയ ലോറി കത്തി നശിച്ചു

കൊല്ലം:  രാജസ്ഥാനില്‍ നിന്നെത്തിയ ലോറിയാണ് അഗ്‌നിക്കിരയായത്. അഗ്‌നിശമനസേനയാണ് തീ കെടുത്തിയത്. വിഷ പുക ശ്വസിച്ചതിനെ തുടര്‍ന്ന് ദേഹാസ്വസ്ത്യം ഉണ്ടായ സേനാംഗങളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പുലര്‍ച്ചെ കൊല്ലം ചിന്നക്കട ബിഷപ്പ് ജറോം നഗറിന് സമീപത്തെ ജല അതോറിറ്റിയുടെ ജല സംഭരണിയില്‍ ഉപയോഗിക്കാന്‍ എത്തിച്ച ബ്ലീച്ചിംങ് പൗഡറും ലോറിയുമാണ് കത്തി നശിച്ചത്. തീ ഉയരുന്നത് കണ്ട വഴിയാത്രക്കാരാണ് പൊലീസിനേയും ഫയര്‍ഫോഴ്‌സിനേയും വിവരം അറിയിച്ചത്. കടപ്പാകട ചാമക്കട യൂണിറ്റുകളില്‍ നിന്നുള്ള ഫയര്‍എഞ്ചിനെത്തിയാണ് തീ കെടുത്തിയത് ലോറി പൂര്‍ണ്ണമായും കത്തിനശിച്ചു.

ഈ സമയം ലോറിയുടെ പുറത്ത് കിടന്നുറങ്ങുകയായിരുന്ന ലോറി ഉടമയായ ഡ്രൈവര്‍ മുന്നാഭായിയും മകന്‍ ഈക്കാരാജും താഴേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു വെന്ന് ദൃക്‌സാക്ഷിയായ സുകുമാരന്‍ പറഞ്ഞു. തീപിടുത്തതിന്റെ കാരണം വ്യക്തമായിട്ടില്ല.

രാജസ്ഥാനില്‍ നിന്ന് 4 ദിലവസം മുമ്പാണ് ബ്ലീച്ചിംങ് പൗഡറുമായി പുറപ്പെട്ടത് കൊല്ലത്ത് പുലര്‍ച്ചെ 4 മണിക്കെത്തി. തുടര്‍ന്ന് ഡ്രൈവറും മകനും ഉറങുമ്പോഴായിരുന്നു ലോറിക്ക് തീ പിടിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News