ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് റഷ്യയുടെ സ്ഥിരീകരണം; മരണം റാക്കയിലെ കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍

മോസ്‌കോ: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റഷ്യയുടെ സ്ഥിരീകരണം. മെയ് 28ന് ബാഗ്ദാദി കൊല്ലപ്പെട്ടെന്ന വിവരം റഷ്യന്‍ സൈന്യമാണ് പുറത്തുവിട്ടത്. സിറിയയിലെ ഐഎസ് അധീന പ്രദേശങ്ങളില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് ബാഗ്ദാദി ഉള്‍പ്പെടെ 330ഓളം പേര്‍ മരിച്ചതെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

മെയ് 28ന് ഐഎസ് നേതാക്കളുടെ യോഗം നടന്ന കെട്ടിടത്തിനുനേരെയാണ് റഷ്യ വ്യോമാക്രമണം നടത്തിയത്. ആക്രമണത്തില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ഈ കെട്ടിടത്തില്‍ ബാഗ്ദാദിയുമുണ്ടായിരുന്നതായാണ് റഷ്യ അവകാശപ്പെടുന്നത്.

അതേസമയം, ഇക്കാര്യത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News