മലയാള പഠനം രസകരമാക്കാന്‍ പുതിയ ആപ്പ്

തിരുവനന്തപുരം: മലയാള പഠനം അനായാസവും രസകരവുമാക്കാന്‍ പുതിയ ആപ്പുമായി മലയാളം സര്‍വകലാശാല. ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും ‘മലയാളപഠനം’ എന്ന ആപ്പിലൂടെ പഠിക്കാം. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിന് വേണ്ട പ്രത്യേക പാക്കേജും പുതിയ കര്‍മ്മപദ്ധതിക്ക് കീഴില്‍ മലയാളം സര്‍വകലാശാല തയ്യാറാക്കും.

ആധുനിക സാങ്കേതിക വിദ്യയുടെ പ്രയോഗത്തിലൂടെ മലയാള ഭാഷാപഠനം സുഗമമാക്കുന്നതിന് മലയാള സര്‍വകലാശാല ആവിഷ്‌ക്കരിച്ചതാണ് ‘മലയാളപാഠം’ കര്‍മ്മപദ്ധതി. മലയാള പഠനം അനായാസവും രസകരവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ആപ്പ് യാഥാര്‍ത്ഥ്യമാക്കിയതെന്ന് വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ പറഞ്ഞു.

ഇന്റര്‍നെറ്റ്, മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയിലൂടെ അക്ഷരമാലയും വാക്കുകളും വാക്യങ്ങളും ആപ്പിലൂടെ അനായാസം പഠിക്കാം. ലെറ്റര്‍ ഗെയ്മില്‍ രസകരമായ കളികളിലൂടെ അക്ഷരങ്ങളും ഉച്ചാരണവും പഠിക്കാം. സ്‌ക്രീനില്‍ ഒഴുകി നടക്കുന്ന അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളും ഉണ്ടാക്കാം. കൂടാതെ ചിത്രങ്ങളിലൂടെ വാക്കുകളുടെ അര്‍ത്ഥം മനസിലാക്കാം. കുട്ടികളുടെ കൗതുകം നിലനിര്‍ത്തുംവിധം പ്രൈമറി തലത്തില്‍ രസകരമായ ഈ ഗെയ്മുകള്‍ വിദ്യാലയങ്ങള്‍ക്കും ഉപയോഗപ്പെടുത്താം.

എല്ലാ വിദ്യാലയങ്ങളിലും മലയാളപഠനം സാധ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് പ്രായോഗിക പശ്ചാത്തലം ഒരുക്കുന്നതിനാണ് മലയാളപാഠം എന്ന ആപ്പ്. സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍ക്ക് മലയാളം പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പാക്കേജ് കര്‍മപദ്ധതിക്ക് കീഴില്‍ മലയാളം സര്‍വകലാശാല തയ്യാറാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News