സിപിഐഎം മനുഷ്യചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രോ യാഥാര്‍ത്ഥ്യമാകില്ലായിരുന്നു; ശ്രീധരന്‍ പറയുന്നു

കൊച്ചി: സിപിഐഎം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രോ പണിയാന്‍ ഡിഎംആര്‍സി ഉണ്ടാകുമായിരുന്നില്ലെന്ന് മെട്രൊമാന്‍ ഇ.ശ്രീധരന്‍. കൊച്ചി ഡിഎംആര്‍സി ഓഫിസില്‍ തന്നെ സന്ദര്‍ശിച്ച സിപിഐഎം ജില്ലാസെക്രട്ടറി പി.രാജീവിനെ സ്വീകരിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കൊച്ചി മെട്രൊ നടപ്പാക്കാന്‍ പി. രാജീവിന്റെ നേതൃത്വത്തില്‍ സി പി ഐ എം ആദ്യം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. അന്ന് അത് എന്തിനാണെന്ന് തനിക്ക് മനസ്സിലായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ തിരിഞ്ഞു നോക്കുമ്പോള്‍ സി പി ഐ എം നടത്തിയ മനുഷ്യ ചങ്ങലയുടെ പ്രാധാന്യം മനസിലാകുന്നുണ്ടെന്ന് മെട്രോമാന്‍ വ്യക്തമാക്കി.

മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രൊ നടപ്പാക്കാന്‍ ഡിഎംആര്‍സിയെ കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും ഉദ്ദേശ ശുദ്ധിയാണ് പ്രധാനമെന്നും മെട്രോമാന്‍ വിവരിച്ചു. സി പി ഐ എം സമരത്തിന്റെ ഉദ്ദേശം മെട്രോ അഴിമതി രഹിതമാക്കലായിരുന്നെന്നും അദ്ദേഹം ചൂണ്ടികാട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News