മെട്രോ കൊച്ചിയുടെ വികസനത്തിന് വേഗം പകരുമെന്ന് പ്രധാനമന്ത്രി മോദി; കൊച്ചിയുടെ തിരക്കില്‍ മെട്രോ അനിവാര്യം

കൊച്ചി: മെട്രോ യാഥാര്‍ത്ഥ്യമാകുന്നതിലൂടെ കൊച്ചിയുടെ വികസനത്തിന് വേഗം പകരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയില്‍വെ, റോഡ്, ഊര്‍ജ്ജം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്‍കിയാണ് കേന്ദ്രം വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. കൊച്ചിയുടെ തിരക്കില്‍ മെട്രോ അനിവാര്യമാണെന്നും മോദി പറഞ്ഞു.

ഏറ്റവും ആധുനിക സൗകര്യങ്ങള്‍ ഒരുക്കിയ കൊച്ചി മെട്രോയില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡേഴ്‌സിനും പ്രാതിനിധ്യം നല്‍കിയതും മോദി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മലയാളികള്‍ക്കൊപ്പം സന്തോഷത്തില്‍ പങ്കുചേരുന്നുവെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്.

രാജ്യമെന്നോ, സംസ്ഥാനമെന്നോ വ്യത്യാസമില്ലാതെ, വികസനം എന്ന ലക്ഷ്യത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. കൊച്ചി മെട്രോ സ്മാര്‍ട്ട് വണ്‍ കാര്‍ഡ് പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തില്‍ അഭിസംബോധന ചെയ്താണ് വെങ്കയ്യ നായിഡുവും പ്രസംഗം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here