ഡിവൈ.എസ്.പിമാര്‍ക്ക് നേരെ കൊലവിളി; കെ.സുരേന്ദ്രനെതിരെ കേസ്

തിരുവനന്തപുരം: ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിമാര്‍ക്ക് നേരെ കൊലവിളി നടത്തിയ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ കേസ്. ഡിവൈ.എസ്.പിമാരായ പി പി സദാനന്ദന്‍, പ്രിന്‍സ് അബ്രഹാം എന്നിവരെ ഫേസ്ബുക്കിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് കണ്ണൂര്‍ പൊലീസ് കേസെടുത്തത്.

ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്നും ഭയപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് ഐപിസി 117 ഇ, 120 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫസല്‍ കേസുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രവര്‍ത്തകനും കൊലക്കേസ് പ്രതിയുമായ കുപ്പി സുബീഷിന്റെ കുറ്റസമ്മത വെളിപ്പെടുത്തല്‍ പുറത്ത് വന്ന പശ്ചാത്തലത്തിലായിരുന്നു സുരേന്ദ്രന്റെ ഭീഷണി. ‘സദാനന്ദാ, പ്രിന്‍സേ പാര്‍ട്ടിക്കാരാണെങ്കില്‍ രാജി വച്ചിട്ട് ആ പണിക്കു പോകണം. സര്‍വീസ് കാലാവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്മാര്‍ തന്നെയാണെന്നും’ ഇങ്ങനെയായിരുന്നു സുരേന്ദ്രന്റെ പരാമര്‍ശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News