കേരളത്തിലേക്ക് ഒരുകൂട്ടം പാചകവിദഗ്ധരെത്തുന്നു; ആയുര്‍വേദത്തിനും ഭക്ഷണത്തിനുമിടയിലെ ബന്ധം പരിപോഷിപ്പിക്കുവാന്‍

ആയുര്‍വേദത്തിനും ഭക്ഷണത്തിനുമിടയിലെ ബന്ധം പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലേക്ക് ഒരുകൂട്ടം പാചകവിദഗ്ധരെത്തുന്നു. ജൂലൈ 3 മുതല്‍ 6 വരെ പാലക്കാട് കൈരളി ആയുര്‍വേദ വില്ലേജിലാണ് ഹീലീങ് റെസിപ്പീസ്ബാക് ടു റൂട്‌സ്’ എന്ന പരിപാടി നടക്കുക.

ആയുര്‍വേദ ഡോക്ടര്‍മാരുമായും ഷെഫുമാരുമായുമുള്ള സംവാദം മുതല്‍ പാചകകലാ പരിശീലനവും ജൈവകൃഷിയും പരിചരണവും വരെ നിരവധി സേവനങ്ങളാണ് പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത്. ശാരീരികോന്മേഷത്തിനുതകുന്ന ഭക്ഷണ ശീലങ്ങള്‍ പഠിക്കാനും
അവസരമുണ്ട്. ജൂലൈയില്‍ നടക്കുന്ന പരിപാടിയുടെ പൂര്‍വപ്രദര്‍ശനം തലസ്ഥാനത്ത് വ്യാഴാഴ്ച നടത്തി.

ഷെഫുമാരായ മഞ്ജിത് ഗില്‍, വികാസ് സേത്ത് എന്നിവരും കൈരളി ആയുര്‍വേദിക് ഗ്രൂപ്പ് എംഡി യുമുള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു. നടക്കാനിരിക്കുന്ന മഹാ സംഭവത്തിന്റെ ഒരു മിന്നലൊളി ആയിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

ആയുരാരോഗ്യസൗഖ്യത്തിലേക്കുള്ള നിക്ഷേപവും വാതിലും ഭക്ഷണമാണെന്നു ആളുകള്‍ തിരിച്ചറിയുന്ന കാലം വിദൂരമല്ലെന്ന സന്ദേശവുമായി ഹീലിങ് റെസിപ്പീസ് ജൂലൈയില്‍ അരങ്ങേറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here