ഈ രീതികള്‍ പങ്കാളിയെക്കുറിച്ച് പലതും പറയും - Kairalinewsonline.com
DontMiss

ഈ രീതികള്‍ പങ്കാളിയെക്കുറിച്ച് പലതും പറയും

എന്നാല്‍ നിങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ല.

എല്ലാം പുരുഷന്‍മാരും ആഗ്രഹിക്കുന്ന കാര്യമാണ്, പെണ്‍കുട്ടികളുടെ മനംകവരുക എന്നത്. മനംകവര്‍ന്നു കഴിഞ്ഞാല്ലോ? അവളുമായി ചുറ്റിയടിക്കണം. അവളെ വിശ്വാസം നേടണം… തുടങ്ങിയവയൊക്കെ. നിങ്ങളുടെ ആ ബന്ധത്തില്‍ എത്രത്തോളമാണ് മാനസികഐക്യം? അത് കണ്ടെത്താന്‍ കഴിഞ്ഞാല്ലോ?

നിങ്ങള്‍ പ്രണയത്തിലായിരിക്കുമ്പോള്‍ പങ്കാളിയുടെ കൈ പിടിച്ചു നടക്കുന്നത് എത്രമാത്രം സന്തോഷം തരുമെന്ന് പറയാതെ തന്നെ അറിയാമല്ലോ. എന്നാല്‍ ഈ ചെറിയ കൈപിടിത്തം നിങ്ങളുടെ ബന്ധത്തെക്കുറിച്ചു ഒരുപാട് കാര്യങ്ങള്‍ പറയും. കൈകള്‍ കോര്‍ത്തു പിടിക്കുന്ന രീതി പ്രണയിതാക്കളെക്കുറിച്ചു പല കാര്യങ്ങളും പറയും. ഇതെക്കുറിച്ച് കൂടുതലറിയാം..

കൈപ്പത്തി താഴേക്ക് വരുന്ന രീതിയിലുള്ള പിടിത്തം ഈ രീതിയില്‍ കൈ പിടിക്കുന്നുവെങ്കില്‍ നിങ്ങളുടെ ബന്ധം വെറുമൊരു അടുപ്പം മാത്രമാണ്. അതില്‍ പാഷന്‍ ഇല്ല. ആരാണോ കൈ താഴേക്ക് വരുന്ന രീതിയില്‍ പിടിക്കുന്നത് അവരാണ് കടുത്ത വ്യക്തിത്വമുള്ളവരും, മുന്‍കൈ എടുക്കുന്നതും തീരുമാനമെടുക്കുന്ന വ്യക്തിയും. ആരാണോ കൈ പങ്കാളിയുടെ വിരലുകള്‍ പിടിക്കാന്‍ ശ്രമിക്കുന്നത്, അവരാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇതില്‍ ഒരാള്‍ ബന്ധത്തില്‍ ഊഷ്മളത കാണുന്ന ആളാണ്.

വിരലുകള്‍ കോര്‍ത്ത് പിടിക്കുന്നത് അവര്‍ തമ്മിലുള്ള പാഷനും കടുത്ത വികാരത്തെയും സൂചിപ്പിക്കുന്നു. ഈ രീതിയില്‍ കൈ പിടിക്കുമ്പോള്‍ രണ്ടുപേരും പരസ്പരം മുറുകെ പിടിച്ചിരിക്കുന്നു. എങ്കില്‍ ആ ബന്ധം ദൃഢമാണ്. ഒരു കൈ അയഞ്ഞിരിക്കുന്നത് അത്ര നല്ലതല്ല.

ഒരു വിരല്‍ പിടിക്കുന്നത് രണ്ടുപേരും പരസ്പരം സ്വാതന്ത്ര്യത്തിനു പ്രാധാന്യം നല്‍കുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ളവര്‍ എങ്ങനെ പരസ്പരം ബഹുമാനിക്കണം, സ്‌പെയിസ് നല്‍കണം എന്ന് നല്ലവണ്ണം അറിവുള്ളവരായിരിക്കും. ഇവര്‍ ഒരു ചടങ്ങിന് പോകാനായി രണ്ടു ചുവട് വയ്ക്കുമ്പോള്‍ തന്നെ നല്ല സുഹൃത്തുക്കളായി പോകണം എന്നതില്‍ ബോധവാന്മാരാകുന്നു

ഏതെങ്കിലും പരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ കൈകള്‍ ചേര്‍ത്ത് പിടിച്ചെത്തുന്നവരെ നമ്മള്‍ കാണാറുണ്ട്. എല്ലാ ദിവസവും ഇങ്ങനെ കാണുകയാണെങ്കില്‍ അത് പങ്കാളിക്ക് സുരക്ഷിതത്വം നല്‍കുന്നതിന്റെ സൂചനയാണ്. അല്ലെങ്കില്‍ അവരുടെ ബന്ധത്തില്‍ കുറച്ചു അരക്ഷിതാവസ്ഥ കാണുന്നു എന്നതിന്റെ ലക്ഷണമാണ്.

നിങ്ങളുടെ പങ്കാളി നിങ്ങളുടെ കൈ പിടിക്കാന്‍ നിരസിക്കുന്നുവെങ്കില്‍ ഒന്നുകില്‍ അവര്‍ നിങ്ങളുടെ ഉള്ളില്‍ ഇല്ല എന്നായിരിക്കും അല്ലെങ്കില്‍ ലജ്ജയോ, സ്വകാര്യതയോ സൂചിപ്പിക്കുന്നു. അവരുടെ ബന്ധത്തില്‍ പെട്ടെന്നൊരു തീരുമാനം എടുക്കാതെ നിരീക്ഷിക്കുക. എന്നാല്‍ നിങ്ങള്‍ക്ക് ആശങ്കപ്പെടേണ്ടി വരില്ല.

To Top