ആരും കൊതിക്കുന്ന അഭിമാനനേട്ടത്തിന്റെ തിളക്കത്തില്‍ ദുല്‍ഖറും നിവിനും നയന്‍താരയും; കമ്മട്ടിപ്പാടത്തെ ഗംഗയ്ക്കും താരത്തിളക്കം

ഹൈദരാബാദ്: 64 ാമത് ഫിലിംഫെയര്‍ സൗത്ത് അവാര്‍ഡില്‍ മലയാള ചലച്ചിത്രമേഖലയ്ക്ക് അഭിമാനപ്പെരുമഴ. ഹൈദരാബാദില്‍ നടന്ന അവാര്‍ഡ് നിശയില്‍ മിന്നിതിളങ്ങിയത് മലയാളത്തിലെ യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും നിവിന്‍പോളിയും നയന്‍താരയും വിനായകനുമാണ് മലയാള പെരുമയുടെ വിളംബരമറിയിച്ചത്.

മികച്ച ക്രിട്ടിക്‌സ് അവാര്‍ഡ് നേടിയാണ് ദുല്‍ഖര്‍ സല്‍മാന്‍ വേദിയില്‍ തിളങ്ങിയത്. കമ്മട്ടിപ്പാടത്തിലെ അഭിനയമാണ് ദുല്‍ഖറിന് നേട്ടമായത്. മലയാളത്തിലെ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിലെ പ്രകടനമാണ് നിവിന് ഗുണമായത്.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരമാണ് മികച്ച മലയാള ചിത്രം. ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ മികച്ച നടിയായി നയന്‍താരയെ തെരഞ്ഞെടുത്തു. പുതിയ നിയമത്തിലെ അഭിനയമാണ് നയന്‍സിന് പുരസ്‌കാരനേട്ടം സമ്മാനിച്ചത്.

കമ്മട്ടിപ്പാടത്തിലെ ഗംഗയെ അവിസ്മരണീയമാക്കി വിനായകനാണ് മികച്ച സഹനടന്‍. അനുരാഗക്കരിക്കിന്‍ വെള്ളത്തിലെ മികച്ച പ്രകടനം ആശാ ശരത്തിനെ മികച്ച സഹനടിയാക്കി. എംജി ശ്രീകുമാറാണ് മലയാളത്തിലെ മികച്ച ഗായകന്‍. ചിന്മയിയാണ് മികച്ച ഗായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News