തെലുങ്കിലും താരമായി സായി പല്ലവി; ഫിദ ടീസര്‍ കാണാം

പ്രേമം എന്ന ഒറ്റ ചിത്രം മതി മലയാളികള്‍ക്ക് സായി പല്ലവിയെ ഓര്‍ക്കാന്‍. പ്രേമത്തിന് ശേഷം ദുല്‍ഖറിനൊപ്പം കലിയിലും നമ്മള്‍ കണ്ടതാണ് സായി പല്ലവിയെ. ഇപ്പോഴിതാ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് ഈ സുന്ദരി.

വരുണ്‍ തേജ നായകനാകുന്ന ഫിദയിലൂടെയാണ് സായിയുടെ തെലുങ്ക് അരങ്ങേറ്റം. ശേഖര്‍ കമൂലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമേരിക്കയിലെത്തുന്ന നായകന്റെയും തെലുങ്കാനയില്‍ ജീവിക്കുന്ന നായികയുടെയും പ്രണയമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ഫിദ. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സായിയുടെ ജന്മദിനത്തില്‍ ആരാധകര്‍ക്കായി പുറത്തിറക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News