പുതുവൈപ്പില്‍ സംഘര്‍ഷം; പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി; സംഘര്‍ഷാവസ്ഥ തുടരുന്നു

കൊച്ചി: പുതുവൈപ്പില്‍ എല്‍പിജി ടെര്‍മിനലിനെതിരെ നടക്കുന്ന സമരത്തിനിടെ സംഘര്‍ഷം. പ്രതിഷേധ സമരം നടത്തുന്നവര്‍ പ്ലാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശിയതോടെ പൊലീസിനുനേരെ കല്ലേറുണ്ടായി. സംഘര്‍ഷത്തില്‍ സമരക്കാരും പൊലീസുകാരും ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പ്രദേശത്ത് സംഘര്‍ഷം തുടരുകയാണ്.

എല്‍പിജി സംഭരണ കേന്ദ്രത്തിനെതിരെ സമരം ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ പ്ലാന്റിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചതാണു പൊലീസ് തടഞ്ഞത്. പൊലീസ് തിരികെ പോകണമെന്നും ഐഒസി അധികൃതര്‍ തീരുമാനത്തില്‍നിന്നു പിന്മാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News