പുതുവൈപ്പ് ഐഒസി പ്ലാന്റ്; ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സിപിഐഎം; മുഖ്യമന്ത്രിയുടെ യോഗത്തില്‍ പ്രശ്‌നപരിഹാരം സാധ്യം

കൊച്ചി: പുതുവൈപ്പിന്‍ ഐഒസി പ്ലാന്റുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ പ്രശ്‌ന പരിഹാരം സാധ്യമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

യോഗം ചേരുന്ന ദിവസം വരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാന്‍ ഐഒസിയോട് ആവശ്യപ്പെട്ട സാഹചര്യത്തില്‍ സമാധാന അന്തരീക്ഷം ഉറപ്പുവരുത്താന്‍ എല്ലാവരും ശ്രദ്ധിക്കണം. കോടതി വിധി നിറവേറ്റാന്‍ പൊലീസിന് ഉത്തരവാദിത്വമുണ്ടെങ്കിലും സര്‍ക്കാര്‍ സമീപനത്തിനനുസരിച്ച് പക്വതയോടെ പൊലീസ് പെരുമാറിയോ എന്ന് പരിശോധിക്കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബോധപൂര്‍വ്വം കുഴപ്പമുണ്ടാക്കാനുള്ള ശ്രമമുണ്ടോ എന്നും അന്വേഷിക്കണം.

ഗ്രീന്‍ ട്രിബ്യൂണല്‍ വിധി നടപ്പിലാക്കാന്‍ സര്‍ക്കാരിനും സത്യവാങ്മൂലത്തിലെ ഉറപ്പുകള്‍ പാലിക്കാന്‍ കക്ഷികള്‍ക്കും ബാധ്യതയുണ്ട്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും സിപിഐഎം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News