ഹോക്കി ലീഗ് സെമിയില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ; ജയം 7-1ന്

ദില്ലി: ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. തല്‍വീന്ദര്‍ സിംഗ്, ഹര്‍മന്‍ പ്രീത് സിംഗ്, അക്ഷദീപ് സിംഗ് എന്നിവരുടെ ഇരട്ടഗോളുകളാണ് നിര്‍ണായകമായത്. ഇതോടെ ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്.

ആദ്യ രണ്ട് മത്സരങ്ങളില്‍ ഇന്ത്യ കാനഡയെയും സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിനെയും പരാജയപ്പെടുത്തിയിരുന്നു. അടുത്ത മത്സരത്തില്‍ ഇന്ത്യ നെതര്‍ലാന്‍ഡിനെ നേരിടും.

ലോകകപ്പിനുള്ള യോഗ്യതാ ടൂര്‍ണമെന്റാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News