ദുബായിലെ ട്രീ ഓഫ് ലൈഫ്; മനുഷ്യ സ്‌നേഹത്തിന്റെ പൂമരം

ഒരു മരം; ആ മരം ജീവിതത്തിലേക്കുള്ള പൂമരമായി മാറുകയാണ്. ട്രീ ഓഫ് ലൈഫ്. ദുബായില്‍ അറബിയെന്‍ സെന്ററില്‍ റെഡ്‌ക്രെസന്റ് സ്ഥാപിച്ച വെളിച്ചം വിതറുന്ന ഈ മരം പാവങ്ങളെ സാമ്പത്തികമായും മറ്റും സഹായിക്കുന്ന പൂമരമാണ്.

ദാനധര്‍മത്തിന്റെ പ്രകാശം പരത്തുന്ന ഈ മരത്തില്‍ സാമ്പത്തികമായോ വസ്ത്രമായോ ഭക്ഷണമായോ എന്തെങ്കിലും പാവങ്ങള്‍ക്ക് നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ക് ഇവിടെ വന്നു ബന്ധപ്പെട്ടവര്‍ക് നല്‍കാം. അപ്പോള്‍ ദാന ദാതാവിനു ഒരു വിളക്ക് നല്‍കും. ആ ദീപം ട്രീ ഓഫ് ലൈഫില്‍ തൂക്കിവെക്കാം. തങ്ങള്‍ നല്‍കുന്ന ദാന കര്‍മം അര്‍ഹതപ്പെട്ടവരിലേക്കു വെളിച്ചമായി എത്തുന്നു.

റമദാന്‍ നാളുകളില്‍ ട്രീ ഓഫ് ലൈഫില്‍ ഇങ്ങനെയുള്ള സഹായ ധനങ്ങളും സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും ലഭിച്ചു കൊണ്ടിരുക്കുന്നു. കഴിഞ്ഞ വര്‍ഷം ലഭിച്ച സാമ്പത്തികവും മറ്റും അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിരുന്നു. ദുബായ് റെഡ്‌ക്രെസന്റ് അറബിയെന്‍ സെന്ററുമായി ചേര്‍ന്ന് സംഘടിപ്പിച്ച ട്രീ ഓഫ് ലൈഫ് ദാന ധര്‍മങ്ങള്‍ക്ക് പ്രകാശം വിതറുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News