കേരളം ഞെട്ടി; പ്രണയ നൈരാശ്യത്തില്‍ യുവതിയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടികൊലപ്പെടുത്താന്‍ ശ്രമം; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍

കൊച്ചി: കലൂരില്‍ യുവാവ് പെണ്‍കുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു. കോതമംഗലം നെല്ലിമറ്റം സ്വദേശിയായ ചിത്തിരയ്ക്കാണ് പരിക്കേറ്റത്. കോതമംഗലം സ്വദേശിയായ ശ്യാം എന്ന യുവാവാണ് ചിത്തിരയെ വെട്ടിയത്. തിങ്കളാഴ്ച രാവിലെ 6.45ഓടെയായിരുന്നു സംഭവം.

ശ്യാമിന് ചിത്തിരയെ നേരത്തേ പരിചയമുണ്ടായിരുന്നു. ഇയാള്‍ പെണ്‍കുട്ടിയെ പതിവായി ശല്യം ചെയ്തിരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാവിലെ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന ചിത്തിരയെ ശ്യാം ഓട്ടോ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. കഴുത്തിനു പിറകിലും തുടയിലുമാണ് വെട്ടേറ്റിട്ടുള്ളത്. യുവതിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു.

അക്രമം നടത്തിയ ശ്യാം ഉടന്‍തന്നെ രക്ഷപ്പെട്ടെങ്കിലും ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിപ്പോള്‍ സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസിലാണ്. കലൂരിലെ സ്വകാര്യ ലാബോറട്ടറി ജീവനക്കാരിയാണ് പരിക്കേറ്റ ചിത്തിര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News