ബീഹാര്‍ ഗവര്‍ണര്‍ രാംനാഥ് കോവിന്ദ് എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ദില്ലി: ബീഹാര്‍ ഗവര്‍ണറും ബിജെപി  എംപിയുമായിരുന്ന രാംനാദ് കോവിന്ദ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി. ദില്ലിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സ്ഥാനാര്‍ഥിയുടെ പേര് പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശില്‍ നിന്ന് രാജ്യസഭയിലേക്ക് രണ്ട് തവണ തെരഞ്ഞെടുക്കപെട്ടിട്ടുള്ള രാംനാദ് കോവിന്ദ് ബിജെപിയുടെ ദളിത്  മോര്‍ച്ച മുന്‍ പ്രസിഡന്റാണ്.  2015 മുതല്‍ ബീഹാര്‍ ഗവര്‍ണറാണ്. 1994ലും,2000ലും എംപിയായിട്ടുള്ള 71കാരനായ കോവിന്ദ് കാണ്‍പൂരിലെ ദേരാപൂര്‍ സ്വദേശിയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപെട്ട് ഇതുവരെ ചര്‍ച്ചകളില്‍ വരാത്ത പേരാണ് കോവിന്ദിന്റേത്.

സ്ഥാനാര്‍ഥി പ്രഖ്യാപനം സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുമായും, മന്‍മോഹന്‍സിങ്ങുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News